Image

വാഹനമിടിച്ച് 3 വിദ്യാര്‍ഥികള്‍ മരിച്ച സംഭവം : ലോറി ഡ്രൈവര്‍ കീഴടങ്ങി

Published on 25 January, 2012
വാഹനമിടിച്ച് 3 വിദ്യാര്‍ഥികള്‍ മരിച്ച സംഭവം : ലോറി ഡ്രൈവര്‍ കീഴടങ്ങി
ചാത്തന്നൂര്‍: കായംകുളം കരീലക്കുളങ്ങരയില്‍ മൂന്നു വിദ്യാര്‍ഥികളുടെ മരണത്തിനിടയാക്കിയ പത്തു വീലുള്ള ലോറിയുമായി ഡ്രൈവര്‍ കൊല്ലം ചാത്തന്നൂര്‍ പൊലീസ് സ്‌റ്റേഷനില്‍ കീഴടങ്ങി. പാലക്കാട് ആലത്തൂര്‍ എരണിക്കല്‍ ഹൗസില്‍ അബ്ദുല്‍ സലാമാണു കീഴടങ്ങിയത്. കെഎല്‍ 06 ഇ 7867 ആണു വാഹനത്തിന്റെ നമ്പര്‍. ഇയാളെ പിന്നീടു കരീലക്കുളങ്ങര പൊലീസിനു കൈമാറി. 

ലോറിയിടിച്ച് കായംകുളം പത്തിയൂര്‍കാലാ ചൈത്രത്തില്‍ അശോക് കുമാറിന്റെ മകന്‍ അനൂപ് (18), സഹോദരന്‍ അച്ചു (15), പത്തിയൂര്‍കാലാ മാഴൂര്‍ പടീറ്റതില്‍ പ്രേംകുമാറിന്റെ മകന്‍ പ്രമോദ് (16) എന്നിവരാണ് മരിച്ചത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക