Image

പ്രഭാത ഓട്ടത്തിനിറങ്ങിയ സഹോദരന്മാരടക്കം മൂന്നു വിദ്യാര്‍ഥികള്‍ ലോറിയിടിച്ച് മരിച്ചു

Published on 25 January, 2012
പ്രഭാത ഓട്ടത്തിനിറങ്ങിയ സഹോദരന്മാരടക്കം മൂന്നു വിദ്യാര്‍ഥികള്‍ ലോറിയിടിച്ച് മരിച്ചു
കായംകുളം: പുലര്‍ച്ചെ ഓടാനിറങ്ങിയ സഹോദരന്മാരടക്കം മൂന്ന് വിദ്യാര്‍ഥികള്‍ ദേശീയപാതയില്‍ ലോറിയിടിച്ച് മരിച്ചു. നിര്‍ത്താതെപോയ ലോറിയുമായി െ്രെഡവര്‍ ചാത്തന്നൂര്‍ പോലീസ് സ്‌റ്റേഷനില്‍ കീഴടങ്ങി. 

പത്തിയൂര്‍ക്കാല ചൈത്രം വീട്ടില്‍ അശോകന്റെ മക്കളായ അനൂപ്(18), അരുണ്‍കുമാര്‍(14), പത്തിയൂര്‍ പടിഞ്ഞാറ് മോഴൂര്‍ പടീറ്റതില്‍ വിമുക്തഭടന്‍ പ്രേംകുമാറിന്റെ മകന്‍ പ്രമോദ്(16) എന്നിവരാണ് മരിച്ചത്. 

ബുധനാഴ്ച വെളുപ്പിന് അഞ്ചോടെ കരീലക്കുളങ്ങരയ്ക്ക് വടക്ക് മാളിയേക്കല്‍ ജങ്ഷനിലായിരുന്നു അപകടം. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ് അബോധാവസ്ഥയില്‍ മുക്കാല്‍ മണിക്കൂറോളം രക്തത്തില്‍ കുളിച്ചുകിടന്ന വിദ്യാര്‍ഥികളെ 5.45ഓടെ ഹൈവേ പോലീസ് എത്തിയാണ് ആസ്പത്രിയില്‍ എത്തിച്ചത്. സഹോദരങ്ങളായ അനൂപും അരുണും അപകടസ്ഥലത്തുവച്ചുതന്നെ മരിച്ചു. ആലപ്പുഴ മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോകുംവഴിയാണ് പ്രമോദ് മരിച്ചത്.

അനൂപ് പ്ലസ്ടു പഠനത്തിനു ശേഷം മാവേലിക്കരയിലെ സ്വകാര്യ ഐ.ടി.സി.യില്‍ വിദ്യാര്‍ഥിയാണ്. സഹോദരന്‍ അരുണ്‍കുമാര്‍ പത്തിച്ചിറ മറ്റം സെന്റ് ജോണ്‍സ് ഹൈസ്‌കൂളില്‍ ഒമ്പതാംക്ലാസ്സ് വിദ്യാര്‍ഥിയും. പ്രമോദ് മുതുകുളം സംസ്‌കൃത ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ പ്ലസ്‌വണിന് പഠിക്കുന്നു.

ഓട്ടത്തില്‍ പിന്നാക്കമായ കാരണത്താല്‍ അനൂപിന് മിലിട്ടറി റിക്രൂട്ട്‌മെന്റ് ക്യാമ്പില്‍ യോഗ്യത നേടാന്‍ കഴിഞ്ഞിരുന്നില്ല. ആ കുറവ് പരിഹരിക്കാന്‍ പുലര്‍ച്ചെ ഓട്ടപരിശീലനം തുടങ്ങിയിട്ട് നാലുദിവസമേ ആയിരുന്നുള്ളു. സഹോദരന്‍ അരുണ്‍ ബുധനാഴ്ചയാണ് ജ്യേഷ്ഠനൊപ്പം ഓടാന്‍ കൂടിയത്. പ്രമോദും സുഹൃത്തിന് കൂട്ടായി ഓടാനെത്തിയതാണ്. അനൂപിന്റെയും അരുണിന്റെയും അച്ഛന്‍ അശോകന്‍ സൗദിയിലാണ്. അപകടവിവരം അറിഞ്ഞ് അശോകന്‍ നാട്ടിലേക്ക് തിരിച്ചിട്ടുണ്ട്. അമ്മ ഇന്ദിര. പ്രമോദിന്റെ അമ്മ പത്മകുമാരി. സഹോദരന്‍ പ്രവീണ്‍ മധുരയില്‍ സ്വകാര്യകമ്പനിയില്‍ ജീവനക്കാരനാണ്.

ലോറി െ്രെഡവര്‍ പാലക്കാട് ആലത്തൂര്‍ ഐരാണിക്കല്‍ വീട്ടില്‍ അബ്ദുള്‍സലാ(24)മിനെ കായംകുളം പോലീസ് കസ്റ്റഡിയിലെടുത്തു.

െ്രെഡവര്‍ മയങ്ങിപ്പോയതാവാം അപകടത്തിന് കാരണമെന്ന് സംശയിക്കുന്നതായി പോലീസ് പറഞ്ഞു. െ്രെഡവറെ പോലിസ് ചോദ്യം ചെയ്യുകയാണ്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക