Image

വാട്ടര്‍ഫോര്‍ഡ്‌ മലയാളി കമ്യൂണിറ്റി ജീവകാരുണ്യനിധിയിലേക്ക്‌ സംഭാവന നല്‍കി

എ.സി. ജോര്‍ജ്‌ Published on 25 January, 2012
വാട്ടര്‍ഫോര്‍ഡ്‌ മലയാളി കമ്യൂണിറ്റി ജീവകാരുണ്യനിധിയിലേക്ക്‌ സംഭാവന നല്‍കി
ഹ്യൂസ്റ്റണ്‍: ഹ്യൂസ്റ്റണിലെ മിസൗറി സിറ്റിയിലുള്ള വാട്ടര്‍ഫോര്‍ഡ്‌ മലയാളി കമ്യൂണിറ്റി ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായി സമാഹരിച്ച തുക കേരളത്തിലെ അര്‍ഹിക്കുന്ന അശരണര്‍ക്കും ആലംബഹീനര്‍ക്കുമായി നല്‍കി. ഗ്രെയിറ്റര്‍ ഹ്യൂസ്റ്റന്റെ പ്രാന്തപ്രദേശമായ മിസൗറി സിറ്റിയിലെ വാട്ടര്‍ഫോര്‍ഡില്‍ അധിവസിക്കുന്ന മലയാളി ഭവന നിവാസികളുടെ കൂട്ടായ്‌മയാണ്‌ വാട്ടര്‍ഫോര്‍ഡ്‌ മലയാളി കമ്യൂണിറ്റി. വ്യക്തികള്‍ക്കും സമൂഹത്തിനും ഗുണപരമായ നിരവധി പരിപാടികളും കാഴ്‌ചവെച്ചുകൊണ്ട്‌ സമൂഹത്തിന്‌ ഒരു ഉത്തമ മാതൃകയായിത്തീരാന്‍ മലയാളി കമ്യൂണിറ്റിക്ക്‌ കഴിഞ്ഞിട്ടുണ്ട്‌.

വാട്ടര്‍ഫോര്‍ഡ്‌ മലയാളി കമ്യൂണിറ്റി പ്രസിഡന്റ്‌ എ.സി. ജോര്‍ജ്‌ കേരളത്തില്‍ കൊച്ചിയിലെത്തി ഏഷ്യാനെറ്റ്‌ ടെലിവിഷന്‍ പരിപാടിയിലെ കണ്ണാടി എന്ന പ്രോഗ്രാമിലെ ജീവകാരുണ്യ ഫണ്ടിലേക്കാണ്‌ സംഭാവന കൈമാറിയത്‌. വാട്ടര്‍ഫോര്‍ഡ്‌ മലയാളി കമ്യൂണിറ്റിയുടെ ജീവകാരുണ്യ സംഭാവന ഏറ്റുവാങ്ങിയ കൊച്ചി ഏഷ്യാനെറ്റ്‌ സ്റ്റുഡിയോയുടെ ചീഫ്‌ റിപ്പോര്‍ട്ടറായ കെ.സി. കിഷോര്‍ കുമാര്‍ ഏഷ്യാനെറ്റിനുവേണ്ടി വാട്ടര്‍ഫോര്‍ഡ്‌ മലയാളി കമ്യൂണിറ്റിയുടെ നല്ല മനസ്സിനും സഹായത്തിനും നിസ്സീമമായ നന്ദി രേഖപ്പെടുത്തി.

വാട്ടര്‍ഫോര്‍ഡ്‌ മലയാളി കമ്യൂണിറ്റിയുടെ പ്രവര്‍ത്തകസമിതിയില്‍ എ.സി. ജോര്‍ജ്‌ (പ്രസിഡന്റ്‌), മാത്യു ജോര്‍ജ്‌ (വൈസ്‌ പ്രസിഡന്റ്‌), ഷാജി കല്ലൂര്‍ (സെക്രട്ടറി), സന്തോഷ്‌ കുമരകം (ജോയിന്റ്‌ സെക്രട്ടറി), സാമുവല്‍ കെ. ചാക്കോ (ട്രഷറര്‍), ഡൈജു മുട്ടത്ത്‌ (ജോയിന്റ്‌ ട്രഷറര്‍) എന്നിവരാണ്‌.
വാട്ടര്‍ഫോര്‍ഡ്‌ മലയാളി കമ്യൂണിറ്റി ജീവകാരുണ്യനിധിയിലേക്ക്‌ സംഭാവന നല്‍കി
കൊച്ചി ബൈപാസ്‌ റോഡിലുള്ള എഷ്യാനെറ്റ്‌ ടെലിവിഷന്‍ സ്റ്റുഡിയോയില്‍ വെച്ച്‌ വാട്ടര്‍ഫോര്‍ഡ്‌ മലയാളി കമ്യൂണിറ്റി പ്രസിഡന്റ്‌ എ.സി ജോര്‍ജ്‌ വാട്ടര്‍ഫോര്‍ഡ്‌ മലയാളി കമ്യൂണിറ്റിയുടെ ജീവകാരുണ്യനിധി ഏഷ്യാനെറ്റ്‌ ചീഫ്‌ റിപ്പോര്‍ട്ടര്‍ കെ.സി. കിഷോര്‍ കുമാറിന്‌ കൈമാറുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക