Image

മാപ്പ് വിമന്‍സ് ഫോറം ലോക വനിതാ ദിനം ആചരിക്കുന്നു

ജോയി­ച്ചന്‍ പുതു­ക്കുളം Published on 29 February, 2016
മാപ്പ് വിമന്‍സ് ഫോറം ലോക വനിതാ ദിനം ആചരിക്കുന്നു
ഫിലഡല്‍ഫിയ: മലയാളി അസോസിയേഷന്‍ ഓഫ് ഗ്രേറ്റര്‍ ഫിലഡല്‍ഫിയ (മാപ്പ്) വിമന്‍സ് ഫോറത്തിന്റെ ആഭിമുഖ്യത്തില്‍ ലോക വനിതാ ദിനം വിവിധ പരിപാടികളോടുകൂടി ആഘോഷിക്കുന്നു. മാര്‍ച്ച് 5­ ന് ശനിയാഴ്ച വൈകുന്നേരം നാലുമണി മുതല്‍ 7733 Castor Ave, Philadelphia PA 19152 ­ ല്‍ ഉള്ള മാപ്പ് ഇന്‍ഡ്യന്‍ കമ്മ്യൂണിറ്റി സെന്ററില്‍ വെച്ചു നടത്തപ്പെടുന്ന പരിപാടികളില്‍ ഹെല്‍ത്ത് സെമിനാര്‍, സ്റ്റഡി ക്ലാസുകള്‍, വിവിധ കലാപരിപാടികള്‍ തുടങ്ങിയവ ഉള്‍ക്കൊള്ളിച്ചിരിക്കുന്നതായി വിമന്‍സ് ഫോറം ചെയര്‍പേഴ്‌­സന്‍ സിബി ചെറിയാന്‍, കോര്‍ഡിനേറ്റര്‍ ലിസി തോമസ്­ എന്നിവര്‍ അറിയിച്ചു. ഫിലഡല്‍ഫിയയിലും പരിസര പ്രദേശങ്ങളിലുമുള്ള എല്ലാ മലയാളി വനിതകളെയും കുടുംബാംഗങ്ങളെയും ഈ പരിപാടിയില്‍ പങ്കെടുക്കുന്നതിനായി പ്രത്യേകം ക്ഷണിക്കുന്നു.

"എക്‌സര്‍സൈസ് ആന്‍ഡ് വെയിറ്റ് ലോസ്" എന്ന വിഷയത്തില്‍ ഡോ. പി. ആര്‍. തുമ്പതി (പ്രസിഡന്റ് ആന്‍ഡ് സി.ഇ.ഒ. ഓഫ് വെയിറ്റ് എം.ഡി. ഓഫ് അമേരിക്ക) സദസ്യരുടെ സംശയങ്ങള്‍ക്ക് മറുപടി നല്കുന്നു. കൂടാതെ ഡോ. ബിനു ഷാജി മോന്‍ (അഡ്വാന്‍സ്ഡ്­ പ്രാക്ടിസ് നേഴ്‌സ് ­ ഹാന്‍മെന്‍ യൂനിവേഴ്‌സിറ്റി) "സിക്കാ വൈറസ് ­ അറിയേണ്ടതെന്തെല്ലാം" എന്ന വിഷയത്തെ ആസ്പദമാക്കി സംസാരിക്കുന്നു. ലോകമെമ്പാടുമുള്ള വനിതകളുടെ സാമൂഹികവും, സാമ്പത്തികവും, സാംസ്കാരികവും, രാഷ്ട്രീയവും ആയ നേട്ടങ്ങള്‍ ആഘോഷിക്കുവാന്‍ ആണ് എല്ലാ വര്‍ഷവും ഐക്യരാഷ്ട്ര സംഘടനയുടെ നേതൃത്തില്‍ ലോക വനിതാദിനം ആചരിക്കുന്നത്.

കൂടുതല്‍ വിവരങ്ങള്‍ക്ക് സിബി ചെറിയാന്‍: 201­417­3050, ലിസി തോമസ്­: 215­676­0691, ശാലു യോഹന്നാന്‍: 215­322­8222, ലിന്‍സി ജോണ്‍: 267­608­5275, ലിസി കുരിയാക്കോസ്: 610­608­9867: എലിസബത്ത് സക്കറിയ: 267­342­3660, ഷേര്‍ളി സാബു: 267­980­7484, സാലി ഏലിയാസ്: 215­856­9975, ക്രിസ്റ്റി ജെറാള്‍ഡ്: 267­407­7937, റേച്ചല്‍ ദാനിയേല്‍: 215­953­1799, ഏലിയാമ്മ ജോണ്‍: 215­342­0819, മോളി മാത്യു: 267­477­2043, ഓമന തോമസ്­: 215­635­5916, ആന്‍സി സ്കറിയ: 215­432­3440.
മാപ്പ് വിമന്‍സ് ഫോറം ലോക വനിതാ ദിനം ആചരിക്കുന്നു
Join WhatsApp News
kuttan 2016-03-01 04:44:09
സരിത വരുമോ ...? മൊത്തം വനിതകളുടെ വിഷയം കൈകാര്യം ചെയ്യാൻ അവള്തന്നെ വേണം 
വിദ്യാധരൻ 2016-03-01 08:15:59
കണ്ണും പൂട്ടിയുറങ്ങു 'കുട്ടാ' 
സരിതയിങ്ങെത്തീടും വൈകിടാതെ.
ചപ്പി തീർന്നൊരു മാമ്പഴം നീ 
ചപ്പുവാൻ വീണ്ടും കൊതിച്ചിടുന്നോ?
ചുമ്മാ ഇരുന്നിട്ടെന്തിനാ നീ 
വേണ്ടാത്തെ ചിന്തിച്ചു കൂട്ടിടുന്നെ
പാത്രം കഴുകാം തുണി അലക്കാം 
നിലമൊക്കെ തുടച്ചു വൃത്തിയാക്കാം 
എന്തെല്ലാം പണിയുണ്ട് ചുറ്റും നോക്കിൽ 
പാവം ആ ഭാര്യക്ക് സഹായമല്ലേ ?
ഒന്നല്ല രണ്ടു ജോലി ചെയ്തു 
തളർന്നെത്തുമവൾക്ക് സന്തോഷമാകും 
ചുമ്മാ കിടന്നുറങ്ങി നീ യീ -
ദുസ്വപ്നം കണ്ടു ഞെട്ടിടല്ലേ 
'അന്തപ്പൻ' പറയുന്ന മാതിരി നീ 
എഴുനേറ്റു പോയി ഹില്ലരിക്ക് വോട്ട് ചെയ്യ്‌ .  
നാരദർ 2016-03-01 10:12:59
കുട്ടന് വയറു നിറഞ്ഞു കാണും . 
ബൈജു 2016-03-01 12:06:30
 ഇങ്ങനേം അടിമേടിക്കാം കുട്ടാ

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക