Image

നിയമസഭാ തിരഞ്ഞെടുപ്പിന്റെ കേളി: വോട്ടുത്സവത്തിലെ കാവി പടയണി (എ.എസ് ശ്രീകുമാര്‍)

Published on 29 February, 2016
നിയമസഭാ തിരഞ്ഞെടുപ്പിന്റെ കേളി: വോട്ടുത്സവത്തിലെ കാവി പടയണി (എ.എസ് ശ്രീകുമാര്‍)
നിയമസഭാ തിരഞ്ഞെടുപ്പിന്റെ കേളി കേട്ടുണരുകയാണ് കേരളം. ജനാധിപത്യ ഉത്സവത്തിന്റെ കതിനാവെടി മുഴങ്ങിക്കഴിഞ്ഞു. മാര്‍ച്ച് ആദ്യവാരം തിരഞ്ഞെടുപ്പ് വിജ്ഞാപനമിറങ്ങുന്നതോടെ പ്രചാരണ മാമാങ്കത്തിന് കൊടിയേറും. പിന്നെ വോട്ടര്‍മാരെ പിടിക്കാനുള്ള നിത്യപൂജയിലേര്‍പ്പെടും വിവിധ മുന്നണികള്‍. രാവിലെ നമ്മള്‍ക്ക് പൂമുഖ വാതില്‍ തുറന്ന് സ്ഥാനാര്‍ത്ഥി ചിരിയുടെ വിസ്താരമ കണ്ട് നിര്‍മാല്യം തൊഴാം. പലവിധത്തിലുള്ള ചിരികളും ശത്രുസംഹാര വഴിപാടുകളും  ഉദ്ദിഷ്ടകാര്യത്തിനുള്ള പുഷ്പാഞ്ജലിയും ഗണപതിഹോമവും നിറവാഗ്ദാനങ്ങളുടെ നിലാപുഞ്ചിരികളും കണ്ട് ഹരിവരാസനം കേട്ട് ഉറങ്ങാന്‍ നേരത്തും കേള്‍ക്കും കതകില്‍ ഒരു മുട്ട്. ഒപ്പം ''വോട്ട് ഞാന്‍ ഉറപ്പിച്ചോട്ടെ...'' എന്ന ചിരപരിചിതമായ ശബ്ദ വീചികളും.

കേരളത്തിലെ മുന്‍ തിരഞ്ഞെടുപ്പുകളെ അപേക്ഷിച്ച് 2016ലെ നിയമസഭാ പോരാട്ടത്തിന് ഏതെങ്കിലും തരത്തിലുള്ള പ്രത്യേകത ഉണ്ടോയെന്ന് ചോദിച്ചാല്‍ തീര്‍ച്ചയായും ''ഉണ്ട്'' എന്ന് തന്നെ പറയേണ്ടി വരും. കാരണം അഞ്ചു വര്‍ഷത്തെ വ്യത്യാസം എല്ലാ മേഖലകളിലും ഉണ്ടായിട്ടുണ്ട്. കഴിഞ്ഞ തിരഞ്ഞെടുപ്പ് ഗുസ്തിയില്‍ ഇടതും ഐക്യമുന്നണിയും തമ്മില്‍ നെല്ലിട വ്യത്യാസമേ ഉണ്ടായിരുന്നുള്ളു. അതിനാല്‍ ഭരണത്തിന്റെ തുടക്ക കാലത്ത് ഭരണ പക്ഷം വല്ലാതെ നെഗളിച്ചില്ല. പിന്നെ പാര്‍ലമെന്റ് ഇലക്ഷനും ചില ഉപതിരഞ്ഞെടുപ്പുകളുമുണ്ടായി. നെഗളിക്കാന്‍ ഐക്യ ജനാധിപത്യമുന്നണിക്ക് വളമേകിയതായിരുന്നു ആ ഇലക്ഷനുകള്‍. ചെറിയ അഡ്വാന്റേജ് കിട്ടിയതോടെ  ഉമ്മന്‍ചാണ്ടിക്കും കൂട്ടര്‍ക്കും വാലുകിളിച്ചു.
 
ആ വാലില്‍ തൂങ്ങി ചാഞ്ചാടുമ്പോഴാണ് സോളാര്‍ പെണ്ണും സലീം രാജ് ഗുണ്ടയും ബാര്‍കോഴ ഭൂതവും യു.ഡി.എഫിനെയും മന്ത്രിസഭയെയും രാഹുകാലം നോക്കാതെ ആക്രമിച്ചത്. ഇടതിനും കിട്ടി ഇടിമുഴക്കമുള്ള വെടിക്കെട്ട് പഞ്ചുകള്‍. സമരങ്ങളൊക്കെ പൊളിഞ്ഞ് പാളീസായി. ഇപ്പൊ രക്ഷപ്പെട്ടു വരുന്നു. ആതൊക്കെ പോകട്ടെ. ബി.ജെ.പിയെ വിശ്വാസത്തിലെടുക്കാമോ കൂട്ടരേ...? പറ്റുമെന്ന് കരുതി വെള്ളാപ്പള്ളി ആഞ്ഞ് പയറ്റുന്നുണ്ട്. താമസം വിനാ നടപടിയിലേയ്‌ക്കെത്തുമായിരിക്കുമെന്ന പ്രതീക്ഷ അവരാരും കൈവിടുന്നില്ല, പണ്ട് കേന്ദ്രത്തില്‍ രണ്ട് എം.പിമാരുമായി ബി.ജെ.പി കരഞ്ഞിട്ടുണ്ട്. പിന്നെ ക്ഷിപ്രവേഗത്തില്‍ ഇന്ത്യയുടെ ഭരണം പിടിച്ച്‌കെട്ടി പലരെയും കരയിപ്പിച്ചിട്ടുമുണ്ട്. ആ പരിപ്പ് കേരളത്തില്‍ വേകുമോ എന്നതാണ് ചിന്തനീയം.

ഇന്ത്യയില്‍ വേകുമെങ്കില്‍ പിന്നെ കേരളത്തില്‍ എന്തുകൊണ്ട് പറ്റില്ല എന്ന് ചോദിക്കുന്ന സംഘപരിവാരങ്ങള്‍ ഓര്‍ക്കണം  'ഗോഡ് സേ' ഭക്തര്‍ അറിയാത്ത മഹാത്മജിയുടെ വാക്കുകള്‍... ''നല്ല മഴ പെയിതൊഴിയുമ്പോള്‍ അന്തരീക്ഷം സ്ഫടികസമാനമാകുന്നതു പോലെ തിരഞ്ഞെടുപ്പ് കഴിഞ്ഞ് ഭരണമാറ്റം ഉണ്ടാവുമ്പോള്‍ രാഷ്ട്രീയം കൂടുതല്‍ തിളക്കമുള്ളതാവണം.

ഇവിടെ ഭരണം വിട്ടൊഴിയുമ്പോള്‍ കക്ഷികളുടെയും നേതാക്കളുടെയും സാമ്പത്തിക പിന്നാമ്പുറം തീര്‍ച്ചയായും തിളക്കമുള്ളതാവും. അല്ലെങ്കില്‍ അങ്ങിനെ ആക്കിയെടുക്കും. മോഹന വാഗ്ദാനങ്ങള്‍ നല്‍കിയാണ് മുന്നണികളും നേതാക്കന്മാരും മത്സര രംഗത്തിറങ്ങുന്നത്. സീറ്റ് തരപ്പെടുത്തുന്നതിനായി സ്വന്തം പാര്‍ട്ടിയിലും മുന്നണിയിലും നേതാക്കന്മാര്‍ നടത്തുന്ന അഭ്യാസ പ്രകടനങ്ങള്‍ നാം നിരന്തരം കാണുന്നതാണ്. പണം വാരിയെറിഞ്ഞ്, കേന്ദ്ര നേതൃത്വത്തെയും ഹൈക്കമാന്‍ഡിനെയും സംസ്ഥാനത്തെ മൂത്തവരെയുമെല്ലാം ഇഷ്ടം  പോലെ മണിയടിച്ച് കാലില്‍ കെട്ടിവീണ് ഒപ്പിക്കുന്ന സീറ്റില്‍ ഇരുന്ന് ജയിച്ച് കയറിയാല്‍, ഭാഗ്യത്തിന് മന്ത്രിയായാല്‍ പിന്നെ 'മണി' ഉണ്ടാക്കാനുള്ള തത്രപ്പാടാണ്.

ഭരണത്തുടക്കത്തിന്റെ മധുവിധു കാലഘട്ടത്തില്‍ പ്രകടനപത്രികയും പ്രചാരണകാലത്ത് ചൊരിഞ്ഞ വാഗ്ദാന ചുമടുകളും പതിയെ സെക്രട്ടേറിയറ്റിന്റെ മൂലയ്ക്ക് ഇറക്കിവയ്ക്കും. പിന്നെ നടുവളയാതെയുള്ള കൊയ്ത്ത് ആരംഭിക്കും. ഇടയ്ക്കിടെ ചില വാഗ്ദാന പദ്ധതികള്‍ ഉദ്ഘാടനം ചെയ്ത് ജനസേവനം പ്രകടമാക്കും. അങ്ങനെ അഞ്ചാം വര്‍ഷത്തിന്റെ അവസാന നാളുകളില്‍ എത്തുമ്പോള്‍ സ്വാഭാവികമായും ഭരണം കുട്ടിച്ചോറായ നിലയിലായിരിക്കും. അവസാനം ഒരു ഓട്ടപ്പാച്ചിലാണ്. ഇക്കഴിഞ്ഞ ദിവസങ്ങളില്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്ക് ഉറക്കമില്ലാ രാവുകളായിരുന്നു. ഒരു ദിവസം എട്ടും പത്തും ഉദ്ഘാടനങ്ങളാണ് അദ്ദേഹം തന്റെ തട്ടകമായ കോട്ടയത്തും മറ്റുമായി അതിവേഗം ബഹുകേമമായി നിര്‍വഹിച്ചത്. തന്റെ മന്ത്രിമാര്‍ക്ക് അവരവരുടേതായ സ്ഥലങ്ങളില്‍ ഉദ്ഘാടിക്കുവാനുള്ള പെര്‍മിറ്റ് കൊടുക്കുകയും ചെയ്തു അദ്ദേഹം. 

മാര്‍ച്ച് മാസം പിറന്നതിനാല്‍ ഇനിയേത് സമയത്തും തിരഞ്ഞെടുപ്പ് വിജ്ഞാപനം ഉണ്ടാവും. അത് വന്നു കഴിഞ്ഞാല്‍ പിന്നെ മേല്‍പ്പറഞ്ഞ കര്‍മപരിപാടികള്‍ അനുഷ്ഠിക്കാന്‍ പറ്റുകയില്ല. അത് ചട്ട ലംഘനമാവും. ബി.ജെ.പി ഇതെല്ലാം കണ്ട് പഠിക്കുന്നുണ്ട്. കേരളത്തില്‍ ചുമ്മാ ഒരു താമര വിരിഞ്ഞാല്‍ അതുകൊണ്ട് പാര്‍ലമെന്ററി വിശപ്പടക്കാന്‍ ബി.ജെ.പിയ്ക്കാവില്ല. ഒന്നിലേറെയിടങ്ങളില്‍ അക്കൗണ്ട് തുറക്കണം. തിരുവനന്തപുരം ജില്ലയിലെ നേമം, കാസര്‍ഗോഡ് ജില്ലയിലെ മഞ്ചേശ്വരം, കാസര്‍ഗോഡ് എന്നീ നിയമസഭാ മണ്ഡലങ്ങളില്‍ ബി.ജെ.പിക്ക് അമിത പ്രതീക്ഷയുണ്ട്. 

ഇന്നുവരെ നടന്നിട്ടുള്ള മിക്ക തിരഞ്ഞെടുപ്പുകളിലും തോല്‍ക്കുകയും രാജ്യസഭ തിരഞ്ഞെടുപ്പ് എന്ന കുറുക്കുവഴിയിലൂടെ  കേന്ദ്രമന്ത്രിപദം അലങ്കരിക്കുകയും ചെയ്തിട്ടുള്ള ഒ. രാജഗോപാലായിരിക്കും നേമത്ത് നിലയുറപ്പിക്കുക. തോല്‍വി മാത്രമറിഞ്ഞ കെ. സുരേന്ദ്രന്‍ മഞ്ചേശ്വരത്ത് ചുവടുവയ്ക്കും. പിന്നെ പത്തനംതിട്ട ജില്ലയിലെവിടെയെങ്കിലും എം.ടി. രമേശ് രണ്ടും കല്‍പ്പിച്ച് ഇറങ്ങുന്നുണ്ട്. ശോഭാ സുരേന്ദ്രന്‍ തന്റെ വാക്കുകള്‍ക്ക് മൂര്‍ച്ച കൂട്ടുന്ന പ്രക്രിയയില്‍ ഏര്‍പ്പെട്ടുകൊണ്ടിരിക്കുകയാണ്. ഇങ്ങനെ ബി.ജെ.പി നേതാക്കള്‍ അരയും തലയും മുറുക്കി ഗോദയിലേക്ക് ചാടാന്‍ വെമ്പി നില്‍ക്കുകയാണ്. 

എല്ലാ തവണത്തേയും പോലെ ജാതി-മത ശക്തികളിലാണ് കാവി വേഷക്കാര്‍ കണ്ണും നട്ടിരിക്കുന്നത്. എന്നാല്‍ മുന്‍ തിരഞ്ഞെടുപ്പുകളെ അപേക്ഷിച്ച് ഒരു പിന്നോക്ക സമുദായ പ്രേമം താമര ഇതളില്‍ എഴുതപ്പെട്ടിട്ടുണ്ട്. വെള്ളാപ്പള്ളിയുടെ                                പാര്‍ട്ടി മുതല്‍ പുലയ മഹാസഭവരെയുള്ള കക്ഷികളുടെ വോട്ട്  കയ്ക്കില്ലെന്നാണ് കാവിച്ചിന്ത. പിന്നോക്ക സമുദായങ്ങളുടെ സംഘടനാ പരിപാടികളില്‍ അയിത്തം കല്‍പ്പിക്കാതെ ബി.ജെ.പിയിലെ തൊലിവെളുത്ത സവര്‍ണ മേലാളന്മാര്‍ ശുഷ്‌ക്കാന്തിയോടു കൂടി പങ്കെടുക്കുന്നുണ്ട്. പക്ഷേ ബി.ജെ.പിയോട് കൂട്ടുകൂടിയ വെള്ളാപ്പള്ളി നടേശന് ആ പഴയ വീറും വാശിയും ഉശിരും ഇപ്പോള്‍ ഉണ്ടോ എന്ന് സംശയം. 

കോണ്‍ഗ്രസിനെ സംബന്ധിച്ച് പറയുകയാണെങ്കില്‍ ഏതു വിധേനയും ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ ശക്തമായ മേല്‍വിലാസം ഉണ്ടാക്കണം. അതിന് കേരളത്തിലെ വിജയം അനിവാര്യമാണ്. സി.പി.എമ്മിന്റെ കാര്യമാണെങ്കില്‍ ഇന്ത്യാ മഹാരാജ്യത്ത് പോക്കറ്റടിച്ചു പോയ പ്രസക്തി വീണ്ടെടുക്കണം. കേരളത്തില്‍ പണി പാളരുത്. ബി.ജെ.പിയ്ക്ക് ഒരേയൊരു സ്വപ്നമേയുള്ളു കേരളത്തില്‍ ക്ലച്ച് പിടിയ്ക്കണം. അവര്‍ക്ക് നഷ്ടപ്പെടാന്‍ ഇവിടെ ഒരു തൃണമൂലുപോലുമില്ല...രക്ഷിക്കാന്‍ കുമ്മനത്തെ വന്ദിച്ച് സുരേഷ് ഗോപി വരുമായിരിക്കും...'ഷിറ്റാ'കാതിരിക്കട്ടെ...

നിയമസഭാ തിരഞ്ഞെടുപ്പിന്റെ കേളി: വോട്ടുത്സവത്തിലെ കാവി പടയണി (എ.എസ് ശ്രീകുമാര്‍)
Join WhatsApp News
Anthappan 2016-02-29 20:47:55
Vote For Hillary. Hell with RSS
pappachi 2016-03-01 16:11:22
vote for trump  hell with anthappan
Anthappan 2016-03-02 21:03:02

Trump is pomp

Proud and dump

He is a flip flop

With no hope

If he comes in power

He will create hell for sure

Papaachi will be in hell

That I need to tell

Make Trump your president

And in hell you will be a resident

RSS is dangerous

stinky and treacherous    


Anthappan 2016-03-03 08:46:41

Trump is phony

Says so by Mitt Romney.

Trump’s Tax returns are in limbo

Because he is a bimbo

Trump is not trustworthy

He is another Joseph McCarthy

He cannot unify people

He can only divide people.

He doesn’t have compassion

To be the president and that is his passion.

He wants to repeal Obamacare

And reinstate modified Obamacare.

He gets 36% of Republican vote

And 64% goes to other candidates you note.

There is revolt in the party

And that will be the end of Republican Party.

Republicans don’t care about Middle class

They want to preserve their class

Richer becomes richer,

And poorer becomes poorer,

And they don’t want to share

And they don’t care.

They don’t pay tax

By manipulating the codes of tax.

Everybody has to take a fare share

And that is how people care.

Old and sick,

We cannot kick

Children and women

They are also our concern.

Obama did lot of good things

But Republicans won’t admit those things.

Unemployment is low

And economy is growing slow

Tom and Harry

Vote for Hillary

Clintons are not that bad

You don’t have to get sad

She is very shrewd

And stand up against the GOP dudes   

Forget about Suresh Gobi

He is RSS lobby.

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക