Image

ഗുജറാത്ത്‌ വ്യാജ ഏറ്റുമുട്ടല്‍ റിപ്പോര്‍ട്ട്‌ മൂന്നുമാസത്തികം സമര്‍പ്പിക്കണം: സുപ്രീംകോടതി

Published on 25 January, 2012
ഗുജറാത്ത്‌ വ്യാജ ഏറ്റുമുട്ടല്‍ റിപ്പോര്‍ട്ട്‌ മൂന്നുമാസത്തികം സമര്‍പ്പിക്കണം: സുപ്രീംകോടതി
ന്യൂഡല്‍ഹി: റിട്ടയേര്‍ഡ്‌ സുപ്രീംകോടതി ജഡ്‌ജിയെ കൊണ്ട്‌ ഗുജറാത്തില്‍ 2003 നും 2006 നും ഇടയില്‍ നടന്നിട്ടുള്ള എല്ലാ വ്യാജ ഏറ്റുമുട്ടലുകളും അന്വേഷിക്കാന്‍ സുപ്രീംകോടതി ഉത്തരവിട്ടു.

റിപ്പോര്‍ട്ട്‌ മൂന്ന്‌ മാസത്തിനകം റിപ്പോര്‍ട്ട്‌ സമര്‍പ്പിക്കണമെന്നും കോടതി ഉത്തരവിട്ടിട്ടുണ്ട്‌. 2002 മുതല്‍ 06 വരെ 2 ഓളം വ്യാജ ഏറ്റുമുട്ടലുകളാണ്‌ നടന്നിട്ടുള്ളത്‌. ഇവയാണ്‌ ജസ്റ്റീഷ്‌ ഷാ അന്വേഷിക്കുന്നത്‌.

അതോറിറ്റിക്ക്‌ സ്വന്തം നിലക്ക്‌ ഉദ്യോഗസ്ഥരെ നിയമിക്കാമെന്നും സംസ്ഥാന സര്‍ക്കാറില്‍ നിന്നും മനുഷ്യാവകാശ കമ്മീഷനില്‍ നിന്നും രേഖകള്‍ ആവശ്യപ്പെടാമെന്നും കോടതി വ്യക്തമാക്കി. ഏറ്റുമുട്ടലിന്‌ ഇരയായവരുടെ ബന്ധുക്കള്‍ സമര്‍പ്പിക്കുന്ന നഷ്ടപരിഹാര ഹരജികള്‍ പരിഗണിക്കാമെന്നും കോടതി ആവശ്യപ്പെട്ടു.

ഇക്കാലത്തെ കേസുകള്‍ അന്വേഷിക്കണമെന്ന്‌ ആവശ്യപ്പെട്ട്‌ മാധ്യമപ്രവര്‍ത്തകന്‍ ബി.ജി വര്‍ഗീസും കവി ജാവെദ്‌ അക്തറും സമര്‍പ്പിച്ച ഹര്‍ജികള്‍ പരിഗണിച്ചാണ്‌ സുപ്രീംകോടതിയുടെ വിധി.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക