Image

ഭാരതരത്‌നയ്ക്കുള്ള പട്ടികയില്‍ നിന്ന് സച്ചിനെ ഒഴിവാക്കി

Published on 25 January, 2012
ഭാരതരത്‌നയ്ക്കുള്ള പട്ടികയില്‍ നിന്ന് സച്ചിനെ ഒഴിവാക്കി
ന്യൂഡല്‍ഹി: ഭാരതരത്‌നയ്ക്ക് അര്‍ഹരായവരുടെ പട്ടികയില്‍ നിന്ന് കായികമന്ത്രാലയം ക്രിക്കറ്റ് താരം സച്ചിന്‍ ടെന്‍ഡുല്‍ക്കറെ ഒഴിവാക്കി. മന്ത്രാലയം പ്രധാനമന്ത്രിയുടെ ഓഫീസിലേക്ക് സമര്‍പ്പിച്ച പട്ടികയില്‍ നിന്നാണ് സച്ചിനെ ഒഴിവാക്കിയത്.

ഹോക്കി താരം ധ്യാന്‍ചന്ദും പര്‍വതാരോഹകന്‍ ടെന്‍സിംഗ് നോര്‍ഗയും മാത്രമാണ് പട്ടികയില്‍ ഉള്ളത്. സച്ചിന് ഭാരതരത്‌ന നല്‍കണമെന്ന ആവശ്യത്തെ തുടര്‍ന്നാണ് ഈ പുരസ്‌കാരത്തിന് കായിക താരങ്ങളെക്കൂടി ഉള്‍പ്പെടുത്തി നിയമഭേദഗതി നടത്തിയത്. എന്നാല്‍ ബിസിസിഐയില്‍ നിന്ന് സച്ചിന്റെ പേര് സംബന്ധിച്ച യാതൊരു നിര്‍ദേശവും തങ്ങള്‍ക്ക് ലഭിച്ചില്ലെന്നാണ് കായികമന്ത്രി അജയ് മാക്കന്റെ പ്രതികരണം.

അതേസമയം ബോര്‍ഡല്ല പേര് നിര്‍ദേശിക്കേണ്ടതെന്നും മന്ത്രാലയമാണ് ഇത് ചെയ്യേണ്ടതെന്നുമാണ് ബിസിസിഐ നല്‍കുന്ന വിശദീകരണം.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക