Image

പണക്കാര്‍ക്ക് കൂടുതല്‍ നികുതി ഏര്‍പ്പെടുത്തണമെന്ന് ഒബാമ

Published on 25 January, 2012
പണക്കാര്‍ക്ക് കൂടുതല്‍ നികുതി ഏര്‍പ്പെടുത്തണമെന്ന് ഒബാമ
വാഷിങ്ടണ്‍: പണക്കാര്‍ക്ക് കൂടുതല്‍ നികുതി ഏര്‍പ്പെടുത്തണമെന്ന് യു.എസ് പ്രസിഡന്റ് ബരാക് ഒബാമ അഭിപ്രായപ്പെട്ടു. യു.എസ് ടാക്‌സ് കോഡില്‍ വിപ്ലവകരമായ മാറ്റങ്ങള്‍ വേണമെന്നാണ് അദ്ദേഹം ഒരു പൊതുവേദിയില്‍ നടന്ന പ്രസംഗത്തില്‍ അഭിപ്രായപ്പെട്ടത്.

മദ്ധ്യവര്‍ഗക്കാരേക്കാള്‍ കുറഞ്ഞ നികുതിയാണ് കോടിപതികള്‍ നല്‍കുന്നത്. ഇത് സമൂഹത്തില്‍ അസമത്വമുണ്ടാക്കുന്നുണ്ട്. കോടിപതികള്‍ക്ക് 30ശതമാനം വരെ നികുതി ഏര്‍പ്പെടുത്തണം.സമൂഹത്തിലെ എല്ലാവര്‍ക്കും നിയമം ഒരേപോലെയാകണമെന്നും അദ്ദേഹം പറഞ്ഞു.

യു.എസ് അഭിമുഖീകരിക്കുന്ന ഉയര്‍ന്ന തൊഴിലില്ലായ്മ നിരക്കും സാമ്പത്തിക മാന്ദ്യത്തില്‍ നിന്നും കരകയറുന്നതിനുള്ള താമസവും അടുത്തിടെയുണ്ടായ പ്രക്ഷോഭങ്ങളുമാണ് നികുതിഘടനയില്‍ മാറ്റം വരുത്താന്‍ ഒബാമയെ പ്രേരിപ്പിക്കുന്നത്. എന്നാല്‍ അടുത്ത തിരഞ്ഞെടുപ്പ് മുന്നില്‍കണ്ടുള്ള നയമാറ്റമെന്നാണ് എതിര്‍പാര്‍ട്ടികള്‍ ആരോപണം.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക