Image

സുകുമാര്‍ അഴീക്കോടിന്റെ വേര്‍പാട്‌ സാംസ്‌കാരിക കേരളത്തിന്റെ തീരാനഷ്ടം: പ്രവാസി കേരളാ കോണ്‍ഗ്രസ്‌

ജോയിച്ചന്‍ പുതുക്കുളം Published on 25 January, 2012
സുകുമാര്‍ അഴീക്കോടിന്റെ വേര്‍പാട്‌ സാംസ്‌കാരിക കേരളത്തിന്റെ തീരാനഷ്ടം: പ്രവാസി കേരളാ കോണ്‍ഗ്രസ്‌
ന്യൂയോര്‍ക്ക്‌: സാംസ്‌കാരിക കേരളത്തിന്റെ ആള്‍രൂപമായിരുന്ന സുകുമാര്‍ അഴീക്കോടിന്റെ വേര്‍പാടില്‍ പ്രവാസി കേരളാ കോണ്‍ഗ്രസ്‌ നാഷണല്‍ പ്രസിഡന്റ്‌ ജയ്‌ബു കുളങ്ങര, വര്‍ക്കിംഗ്‌ പ്രസിഡന്റ്‌ പി.സി മാത്യു, ജനറല്‍ സെക്രട്ടറി ഷോളി കുമ്പിളുവേലി, അഡൈ്വസറി ബോര്‍ഡ്‌ ചെയര്‍മാന്‍ സക്കറിയാ കരുവേലി, കോര്‍ഡിനേറ്റര്‍ മാത്തുക്കുട്ടി ആലുംപറമ്പില്‍ തുടങ്ങിയവര്‍ അനുശോചിച്ചു.

ചിന്തകന്‍, പ്രഭാഷകന്‍, അധ്യാപകന്‍, രാഷ്‌ട്രീയ- സാമൂഹിക-സാഹിത്യ വിമര്‍ശകന്‍, പണ്ഡിതന്‍ തുടങ്ങി എല്ലാ നിലകളിലും അദ്ദേഹം തന്റെ കഴിവ്‌ തെളിയിക്കുകയും കേരളത്തിലെ എല്ലാ ജനവിഭാഗത്തിന്റേയും സ്‌നേഹാദരങ്ങള്‍ മനടുകയും ചെയ്‌തു.

സാംസ്‌കാരിക കേരളത്തിന്റെ ഈ തീരാനഷ്ടത്തില്‍ പ്രവാസി കേരളാ കോണ്‍ഗ്രസ്‌ അഗാധമായ ദുഃഖം രേഖപ്പെടുത്തുന്നു.
സുകുമാര്‍ അഴീക്കോടിന്റെ വേര്‍പാട്‌ സാംസ്‌കാരിക കേരളത്തിന്റെ തീരാനഷ്ടം: പ്രവാസി കേരളാ കോണ്‍ഗ്രസ്‌
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക