Image

അഴീക്കോടിന്റെ നിര്യാണത്തില്‍ ലാന അനുശോചിച്ചു

ജോയിച്ചന്‍ പുതുക്കുളം Published on 25 January, 2012
അഴീക്കോടിന്റെ നിര്യാണത്തില്‍ ലാന അനുശോചിച്ചു
ഷിക്കാഗോ: പ്രശസ്‌ത സാഹിത്യകാരനും അതുല്യ പ്രഭഷകനുമായ പ്രൊഫ. സുകുമാര്‍ അഴീക്കോടിന്റെ നിര്യാണത്തില്‍ വടക്കേ അമേരിക്കയിലെ പ്രവാസി എഴുത്തുകാരുടെ കേന്ദ്രസംഘടനയായ ലാന അനുശോചിച്ചു.

കോളജ്‌ അധ്യാപകന്‍, യൂണിവേഴ്‌സിറ്റി പ്രൊ-വൈസ്‌ ചാന്‍സലര്‍, ഗ്രന്ഥകാരന്‍ തുടങ്ങി ജീവിതത്തിന്റെ വിവിധ മേഖലകളില്‍ പ്രവര്‍ത്തിച്ച്‌ തന്റേതായ തന്നെ ഭാഷയ്‌ക്ക്‌ സംഭാവന ചെയ്‌ത മഹാനായ ഒരു മലയാളിയെ ആണ്‌ മലയാളത്തിന്‌ നഷ്‌ടപ്പെട്ടതെന്ന്‌ ലാന പ്രസിഡന്റ്‌ വാസുദേവ്‌ പുളിക്കല്‍ അനുശോചന കുറിപ്പില്‍ അറിയിച്ചു.

എഴുത്തിലും വായനയിലും പ്രസംഗകലയിലും തന്റെ ജീവിതം സമര്‍പ്പിച്ച അദ്ദേഹം എല്ലാ എഴുത്തുകാര്‍ക്കും പ്രചോദനവും മാര്‍ഗ്ഗദീപവുമായിരുന്നു. അമേരിക്കയിലെ എല്ലാ സാഹിത്യ പ്രവര്‍ത്തകര്‍ക്കുവേണ്ടിയും പ്രസിഡന്റ്‌ സംഘടനയുടെ പേരില്‍ ദു:ഖം പ്രകടിപ്പിച്ചു.
അഴീക്കോടിന്റെ നിര്യാണത്തില്‍ ലാന അനുശോചിച്ചു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക