Image

മെമ്മോഗേറ്റ്: ഇജാസ് ഒമ്പതിനു ഹാജരാവണം

Published on 24 January, 2012
മെമ്മോഗേറ്റ്: ഇജാസ് ഒമ്പതിനു ഹാജരാവണം
ഇസ്‌ലാമാബാദ്: മെമ്മോഗേറ്റ് പ്രശ്‌നത്തില്‍ തെളിവു നല്‍കാന്‍ ഇന്നലെ ഹാജരാവാത്ത മന്‍സൂര്‍ ഇജാസിന് ഫെബ്രുവരി ഒമ്പതിന് ഹാജരാവാന്‍ ഒരവസരം കൂടി നല്‍കുകയാണെന്ന് പാക് ജൂഡീഷ്യല്‍ കമ്മീഷന്‍ അറിയിച്ചു. മെമ്മോഗേറ്റ് അന്വേഷിക്കാന്‍ സുപ്രീംകോടതിയാണ് മൂന്നംഗ ജുഡീഷ്യല്‍ കമ്മീഷനെ നിയമിച്ചത്. ഇതു രണ്ടാംതവണയാണ് കമ്മീഷന്റെ സമന്‍സ് ഇജാസ് നിരസിക്കുന്നത്. പാക്കിസ്ഥാനില്‍ യുഎസ് ഇടപെടല്‍ ആവശ്യപ്പെട്ട് സര്‍ദാരി കത്തെഴുതിയ(മെമ്മോഗേറ്റ്) കാര്യം ആദ്യം പുറത്തുവിട്ടത് പാക് വംശജനായ യുഎസ് ബിസിനസുകാരന്‍ ഇജാസായിരുന്നു.

എന്നാല്‍, തിരിച്ചുപോകാന്‍ സമ്മതിക്കാതെ അനിശ്ചിതകാലത്തേക്ക് തടവിലാക്കുമെന്നു ഭയന്നാണ് തന്റെ കക്ഷി പാക് യാത്ര റദ്ദാക്കിയതെന്ന് ഇജാസിന്റെ അഭിഭാഷകന്‍ അക്രം ഷേക്ക് കമ്മീഷനെ അറിയിച്ചു. പാക്കിസ്ഥാനില്‍ നിന്നു പുറത്തുപോകുന്നതിനു വിലക്കുള്ളവരുടെ പട്ടികയില്‍ ഇജാസിനെ ഉള്‍പ്പെടുത്തിയിട്ടില്ലെന്ന് ആഭ്യന്തരമന്ത്രി റഹ്്മാന്‍ മാലിക് കമ്മീഷനെ അറിയിച്ചു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക