Image

സച്ചിനേക്കാള്‍ കേമന്‍ ജാക് കാലിസെന്ന് ഗാംഗുലി

Published on 24 January, 2012
സച്ചിനേക്കാള്‍ കേമന്‍ ജാക് കാലിസെന്ന് ഗാംഗുലി
അഡ്‌ലെയ്ഡ്: ദക്ഷിണാപ്രിക്കന്‍ താരം ജാക് കാലിസാണ് അന്താരാഷ്ട്ര ക്രിക്കറ്റിലെ ഏറ്റവും ഫലപ്രദമായ കളിക്കാരനെന്ന് മുന്‍ ഇന്ത്യന്‍ നായകന്‍ സൗരവ് ഗാംഗുലി. കളിയില്‍ ഏറ്റവുമധികം സ്വാധീനം ചെലുത്തുന്ന കളിക്കാരനെന്ന നിലയില്‍ ഇന്ത്യന്‍ താരങ്ങളായ സച്ചിന്‍ തെണ്ടുല്‍ക്കറും രാഹുല്‍ ദ്രാവിഡും കാലിസിന് പിന്നില്‍ മാത്രമെ വരികയുള്ളൂവെന്നും ഇന്ത്യാ-ഓസ്‌ട്രേലിയ നാലാം ടെസ്റ്റ് മത്സരത്തിന്റെ കമന്ററിക്കിടെ ഗാംഗുലി പറഞ്ഞു. 

സച്ചിനും ദ്രാവിഡും പോണ്ടിംഗും കാലിസിനേക്കാള്‍ കൂടുതല്‍ റണ്‍സ് സ്‌കോര്‍ ചെയ്തിട്ടുണ്ടാവാം. എന്നാല്‍ ടെസ്റ്റ് ക്രിക്കറ്റില്‍ പന്ത്രണ്ടായിരത്തിലധികം റണ്‍സും 250ലേറെ വിക്കറ്റുകളും സ്വന്തമായുള്ള കാലിസ് ഏകദിനത്തില്‍ പതിനായിരത്തിലേറെ റണ്‍സും ഇരുന്നൂറിലേറെ വിക്കറ്റും സ്വന്തമാക്കിയിട്ടുണ്ട്. ഇത് കണക്കിലെടുക്കുമ്പോള്‍ സച്ചിനും ദ്രാവിഡും പോണ്ടിംഗുമെല്ലാം കാലിസിന്റെ പിന്നിലേ വരൂവെന്ന് ഗാംഗുലി പറഞ്ഞു. ക്രിക്കറ്റില്‍ സച്ചിന്‍ സ്ഥാപിച്ച റെക്കോര്‍ഡുകള്‍ ആരെങ്കിലും തകര്‍ക്കുമെന്ന് കരുതുന്നില്ലെന്നും ഗാംഗുലി പറഞ്ഞു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക