Image

ക്ഷമാപണം പോക്കറ്റിലിട്ട് യുവാവ് ട്രെയിനിനു മുന്നില്‍ ചാടി ജീവനൊടുക്കി

Published on 24 January, 2012
ക്ഷമാപണം പോക്കറ്റിലിട്ട് യുവാവ് ട്രെയിനിനു മുന്നില്‍ ചാടി ജീവനൊടുക്കി
തലശേരി: എല്ലാവരോടും ക്ഷമ ചോദിച്ചുകൊണ്ടുള്ള കത്തെഴുതി പോക്കറ്റില്‍ വച്ചശേഷം യുവാവ് ട്രെയിനുമുന്നില്‍ ചാടി ജീവനൊടുക്കി. 

ചിറക്കര സ്റ്റാര്‍ ഓട്ടോ മൊബൈല്‍സ് ജീവനക്കാരന്‍ ധര്‍മടം സ്വാമിക്കുന്നിലെ മണാട്ട് വീട്ടില്‍ രഞ്ജിത്തിനെ (26) യാണ് ഇന്നലെ രാത്രി ഒമ്പതോടെ രണ്ടാം റെയില്‍വെ ഗേറ്റിനു സമീപം ട്രെയിന്‍തട്ടി മരിച്ചനിലയില്‍ കണെ്ടത്തിയത്. 

എല്ലാവരും എന്നോടു ക്ഷമിക്കണമെന്ന കത്തും ഫോട്ടോയും രണ്ടു ബന്ധുക്കളുടെ ഫോണ്‍ നമ്പറുകളുമാണു രഞ്ജിത്തിന്റെ പോക്കറ്റിലുണ്ടായിരുന്നത്. പരേതനായ മുകുന്ദന്‍-ഗംഗ ദമ്പതികളുടെ മകനാണ്. സഹോദരങ്ങള്‍: പ്രകാശന്‍, പദ്മജ.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക