Image

അഡ്‌ലെയ്ഡിലും ഓസീസ് കുതിപ്പ്; പോണ്ടിങ്ങിനും ക്ലാര്‍ക്കിനും സെഞ്ച്വറി

Published on 24 January, 2012
അഡ്‌ലെയ്ഡിലും ഓസീസ് കുതിപ്പ്; പോണ്ടിങ്ങിനും ക്ലാര്‍ക്കിനും സെഞ്ച്വറി
അഡ്‌ലെയ്ഡ്: ഇന്ത്യയുടെ തകര്‍ച്ചയില്‍ അഡ്‌ലെയ്ഡും ആശ്വാസമാകുന്ന മട്ടില്ല. ഇന്ത്യയുടെ നിസ്സഹായരായ ബൗളര്‍മാരെ കണക്കിന് പ്രഹരിച്ചുകൊണ്ട് നായകന്‍ മൈക്കല്‍ ക്ലാര്‍ക്കും മുന്‍ നായകന്‍ റിക്കി പോണ്ടിങ്ങും നാലാമത്തെയും അവസാനത്തെയും ക്രിക്കറ്റ് ടെസ്റ്റില്‍ ഓസ്‌ട്രേലിയയെ ശക്തമായ നിലയിലെത്തിച്ചിരിക്കുകയാണ്. ഒരുവേള മൂന്നിന് 84 റണ്‍സ് എന്ന നിലയില്‍ ദയനീയമായ ഇന്ത്യന്‍ ബൗളിങ്ങിന് മുന്നില്‍ തളര്‍ന്നുപോയ അവസ്ഥയില്‍ നിന്നാണ് വ്യത്യസ്ത ശൈലിയിലുള്ള രണ്ട് മിന്നുന്ന സെഞ്ച്വറികളുടെ മികകവോടെ ഇരുവരും ഓസീസ് ഇന്നിങ്‌സിനെ ഭദ്രമാക്കിയത്. ഒന്നാം ദിവസം കളി നിര്‍ത്തുമ്പോള്‍ മൂന്നിന് 335 റണ്‍സ് എന്ന നിലയിലാണ് ആതിഥേയര്‍. പോണ്ടിങ് 137 ഉം ക്ലാര്‍ക്ക് 140 ഉം റണ്‍സെടുത്ത് പുറത്താകാതെ നില്‍ക്കുകയാണ്. പോണ്ടിങ് 254 പന്ത് നേരിട്ടാണ് 137 റണ്‍സെടുത്തത്. ഇതുമായി താരതമ്യം ചെയ്യുമ്പോള്‍ വേഗതയിലായിരുന്നു ക്ലാര്‍ക്കിന്റെ ബാറ്റിങ്. 188 പന്ത് നേരിട്ട് 19 ബൗണ്ടറിയുടെ അകമ്പടിയോടെയാണ് ക്യാപ്റ്റന്‍ 140 റണ്‍സെടുത്തത്. എഡ് കോവന്‍ (30), ഡേവിഡ് വാര്‍ണര്‍ (8), മാഷ് (3) എന്നിവരാണ് പുറത്തായ ഓസീസ് ബാറ്റ്‌സ്മാന്മാര്‍. അശ്വിന്‍ രണ്ടും സഹീര്‍ ഒരു വിക്കറ്റുമെടുത്തു.

ആദ്യ മൂന്ന് ടെസ്റ്റിലും വിജയിച്ച് പരമ്പര സ്വന്തമാക്കിയ ഓസ്‌ട്രേലിയ ഒരു സമ്പൂര്‍ണ വൈറ്റ്‌വാഷാണ് പ്രതീക്ഷിക്കുന്നത്. സമനില കൊണ്ട് പേരിനെങ്കിലും മാനം കാക്കാമെന്നൊരു നേര്‍ത്ത പ്രതീക്ഷ മാത്രമാണ് ഇന്ത്യയുടെ കൈമുതല്‍.

അഡ്‌ലെയ്ഡിലും ഓസീസ് കുതിപ്പ്; പോണ്ടിങ്ങിനും ക്ലാര്‍ക്കിനും സെഞ്ച്വറി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക