Image

ദാമ്പത്യം തകര്‍ക്കുന്നത് ചില ഒളിച്ചുവയ്ക്കലുകളെന്ന് കാവ്യ മാധവന്‍

Published on 13 February, 2016
ദാമ്പത്യം തകര്‍ക്കുന്നത് ചില ഒളിച്ചുവയ്ക്കലുകളെന്ന് കാവ്യ മാധവന്‍


ദാമ്പത്യം തകര്‍ക്കുന്നത് ചില ഒളിച്ചുവയ്ക്കലുകളാണെന്ന് നടി കാവ്യ മാധവന്‍. തന്റെ ഏറ്റവും പുതിയ ചിത്രമായ ആകാശവാണിയെക്കുറിച്ച് പ്രമുഖ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് കാവ്യ ഇക്കാര്യം പറഞ്ഞത്. അതേസമയം തന്റെ വ്യക്തിജീവിതവുമായി ഈ അഭിപ്രായപ്രകടനത്തെ കൂട്ടിക്കുഴയ്‌ക്കേണ്ടന്നും കാവ്യ പറഞ്ഞു. ഈ സിനിമയുടെ കഥയ്ക്കും കഥാപാത്രങ്ങള്‍ക്കും ആരുടെയെങ്കിലും ജീവിതവുമായി ബന്ധമുണ്ടെങ്കില്‍ അത് ആരും പുറത്തു പറയരുത് എന്ന അഭ്യര്‍ത്ഥനയോടെയാണ് ചിത്രം തീയറ്ററുകളിലേക്ക് എത്തുന്നത്.

പുറത്ത് പറയാതിരിക്കാനും മാത്രം എന്ത് രഹസ്യമെന്ന് ചോദിക്കാം. രഹസ്യമുണ്ട് ചില ഒളിച്ചുവയ്ക്കലുകളാണ് വലിയ ബന്ധങ്ങള്‍ തകര്‍ത്തുകളയുന്നത്കാവ്യ പറഞ്ഞു. ഇന്ന് ദാമ്പത്യ പ്രശ്‌നങ്ങളും വിവാഹമോചനങ്ങളും വലിയ പുതുമ അല്ലാതായിരിക്കുന്നു. എല്ലാ ദമ്പതികള്‍ക്കുമിടയില്‍ സംഭവിക്കുന്നത് ഒരേ പ്രശ്‌നണെന്നും കാവ്യ പറഞ്ഞു. നീ എന്നെ മനസിലാക്കുന്നില്ല എന്നതാകും എല്ലാ ദമ്പതികളും പരസ്പരം പറയുന്ന പരാതി.

ഭാര്യയ്ക്കും ഭര്‍ത്താവിനും ജോലിയുണ്ടെങ്കില്‍ ഏറ്റുമുട്ടലുകള്‍ കൂടും. ഇത്തരം പ്രശ്‌നങ്ങളാണ് ആകാശവാണിയും പറയുന്നതെന്ന് കാവ്യ പറഞ്ഞു. പരിചയമുള്ള പലരുമായും സാമ്യമുള്ളതിനാലാണ് വാണിയായി അഭിനയിക്കാന്‍ സമ്മതിച്ചതെന്നും കാവ്യ പറഞ്ഞു. നവാഗതനായ ഖയസ് മിലന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് ആകാശവാണി. കാവ്യയും വിജയ് ബാബുവുമാണ് ചിത്രത്തില്‍ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഈ മാസം 19ന് ചിത്രം തീയറ്ററുകളില്‍ എത്തും.

Join WhatsApp News
Victor 2016-02-13 15:38:39
കുറ്റം പറയുന്നതല്ല , ദാമ്പത്യം തകരാതിരിക്കാൻ
പരസ്പരം സഹിച്ചും ക്ഷമിച്ചും സഹകരിച്ചും
ഒത്തുപോയാൽ മതി . വിട്ടുവീഷച്ച മനോഭാവം
ഉണ്ടെങ്കിൽ ഏറെ നന്ന് . ബാക്കി ഉള്ളത് ദൈവ
വിധി .
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക