Image

മുഷാറഫ്‌ ഐ.എസ്‌.ഐ മേധാവിയുമായി കൂടിക്കാഴ്‌ച നടത്തി

Published on 24 January, 2012
മുഷാറഫ്‌ ഐ.എസ്‌.ഐ മേധാവിയുമായി കൂടിക്കാഴ്‌ച നടത്തി
ലാഹോര്‍: പാക്കിസ്ഥാന്‍ മുന്‍ പ്രസിഡന്റ്‌ പര്‍വേസ്‌ മുഷാറഫ്‌ ഐ.എസ്‌.ഐ നേധാവി ലഫ്‌. ജനറല്‍ അഹമ്മദ്‌ ഷുജ പാഷയുമായി കൂടിക്കാഴ്‌ച നടത്തി. ചര്‍ച്ചയില്‍ ഐ.എസ്‌.ഐ മേധാവി മുഷാറഫിനോട്‌ പാക്കിസ്ഥാനിലേക്ക്‌ മടങ്ങരുതെന്ന്‌ ആവശ്യപ്പെട്ടതായി റിപ്പോര്‍ട്ട്‌.

മുഷാറഫ്‌ പാക്കിസ്ഥാനിലെത്തിയാല്‍ അറസ്റ്റ്‌ ചെയ്യുമെന്ന്‌ പാക്‌ ആഭ്യന്തര മന്ത്രി റഹ്‌മാന്‍ മാലിക്ക്‌ വ്യക്തമാക്കിയിരുന്നു. മുന്‍ പ്രധാനമന്ത്രി ബേനസീര്‍ കൊല്ലപ്പെട്ട കേസില്‍ പ്രതിയാണ്‌ മുഷാറഫ്‌. അധികാര കൈമാറ്റത്തിന്‌ ശേഷം പ്രവാസജീവിതം നയിക്കുന്ന മുശറഫ്‌ ഈ മാസം പാക്കിസ്ഥാനില്‍ തിരികെയെത്തുമെന്ന്‌ അറിയിച്ചിരുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക