Image

കൊളമ്പോയില്‍ ജയില്‍ കലാപം; വെടിവെപ്പ്

Published on 24 January, 2012
കൊളമ്പോയില്‍ ജയില്‍ കലാപം; വെടിവെപ്പ്
കൊളമ്പോ: ശ്രീലങ്കയില്‍ മോശം ഭക്ഷണത്തെചൊല്ലി ജയിലിലുണ്ടായ കലാപം അടിച്ചമര്‍ത്താന്‍ സുരക്ഷാ സേന വെടിവെച്ചു. 19 പേര്‍ക്ക് പരിക്കേറ്റതായി സര്‍ക്കാര്‍ വെളിപ്പെടുത്തി.

കൊളമ്പോയിലെ റിമാന്‍ഡ് ജയിലിലാണ് കലാപമുണ്ടായത്. ഭക്ഷണം മോശമായതിനെ ചൊല്ലി അഡ്മിനിസ്‌ട്രേറ്റീവ് ഉദ്യോഗസ്ഥരുമായി തടവുകാര്‍ വഴക്കുണ്ടാക്കിയിരുന്നു. ഇതേ തുടര്‍ന്നാണ് കലാപം പൊട്ടിപ്പുറപ്പെട്ടത്.

ജയില്‍ വളപ്പിലെ ചില കെട്ടിടങ്ങള്‍ക്കും തടവുകാര്‍ തിയിട്ടു. 2010 ല്‍ ജയിലില്‍ നിന്നും മൊബൈല്‍ ഫോണ്‍ പിടിച്ചെടുത്തതിനെ ചൊല്ലി ഇവിടെ സംഘര്‍ഷമുണ്ടായിരുന്നു. 50 പോലീസുകാര്‍ക്കും ഗാര്‍ഡുമാര്‍ക്കും ചില തടവുകാര്‍ക്കും സംഘര്‍ഷത്തില്‍ പരിക്കേറ്റിരുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക