Image

ഐ.പി.സി. സെമിനാരി സഭയ്ക്ക് അഭിമാനം:- ഡോ.റ്റി. വല്‍സന്‍ ഏബ്രഹാം

Published on 24 January, 2012
ഐ.പി.സി. സെമിനാരി സഭയ്ക്ക് അഭിമാനം:- ഡോ.റ്റി. വല്‍സന്‍ ഏബ്രഹാം
കോട്ടയം: ഐപിസി തിയോളജിക്കല്‍ സെമിനാരിയുടെ പുതിയതായി പണികഴിപ്പിച്ച മന്നാഹാളിന്റെയും, എബനേസ്സര്‍ അപ്പാര്‍ട്ട്‌മെന്റിന്റെയും ഉദ്ഘാടനം ജനുവരി 17ന് സെമിനാരി ക്യാമ്പസില്‍ വെച്ചു നടത്തപ്പെടുകയുണ്ടായി. ഐപിസി ജനറല്‍ സെക്രട്ടറി റവ. ഡോ. വല്‍സന്‍ ഏബ്രഹാം, കേരള റവന്യൂ ആന്‍ഡ് വിജിലന്‍സ് മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് രാധാ വി. നായര്‍ എന്നിവര്‍ മുഖ്യ അതിഥികളായി പങ്കെടുത്ത സമ്മേളനത്തില്‍ ഐപിസി എജ്യൂക്കേഷണല്‍ ആന്റ് വെല്‍ഫെയര്‍ സൊസൈറ്റിയുടെ ഇന്ത്യയിലും വിദേശത്തുമുള്ള ബോര്‍ഡ് അംഗങ്ങളും ഐപിസി എജ്യൂക്കേഷണല്‍ സൊസൈറ്റിയുടെ വിദേശരാജ്യങ്ങളിലെ എക്‌സിക്യൂട്ടീവ് അംഗങ്ങളും ഭാരവാഹികളും, സഭാശുശ്രൂഷകന്മാര്‍ , അഭ്യൂദയകാംഷികള്‍ ,  സെമിനാരി വിദ്യാര്‍ഥികള്‍ എന്നിവര്‍ പങ്കെടുത്തു.

12 അധ്യാപക കുടുംബങ്ങള്‍ക്കും 80ല്‍ പരം വിദ്യാര്‍ഥിനികള്‍ക്കും താമസിക്കുന്നതിന് ഉപകരിക്കുന്ന എബനേസ്സര്‍ അപ്പാര്‍ട്ടുമെന്റിന്റെ ഉദ്ഘാടനം മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ നിര്‍വ്വഹിച്ചു. 350ല്‍ പരം പേര്‍ക്ക് ഒരേ സമയത്ത് ഇരുന്നു ഭക്ഷണം കഴിക്കത്തക്ക നിലയില്‍ പണികഴിപ്പിച്ച മന്നാ ഹാളിന്റെ ഉദ്ഘാടനം ഐപിസി ജനറല്‍ സെക്രട്ടറി റവ. ഡോ. വല്‍സന്‍ ഏബ്രഹാം നിര്‍വ്വഹിച്ചു.

ഉദ്ഘാടന സമ്മേളനത്തിലും അതിനോടനുബന്ധിച്ചു നടന്ന ബോര്‍ഡ് മീറ്റിംഗിലും മുഖ്യ അതിഥികളെ കൂടാതെ സൊസൈറ്റി പ്രസിഡന്റ് റവ. വി. ജെ. തോമസ്, സെമിനാരി പ്രിന്‍സിപ്പാള്‍ റവ. എബി പീറ്റര്‍, സെമിനാരി സെനറ്റ് വൈസ് ചെയര്‍മാന്‍ ഡോ. ഇട്ടിച്ചെറിയ നൈനാന്‍, നോര്‍ത്ത് അമേരിക്കന്‍ സൊസൈറ്റി ചെയര്‍മാന്‍ ജോര്‍ജ് മുരുപ്പേല്‍, വൈസ് പ്രസിന്റ് ജോര്‍ജ് മത്തായി, ഹോണററി വൈസ് പ്രസിഡന്റ് വര്‍ക്കി ഏബ്രഹാം, മാനേജിംഗ് കമ്മറ്റി ഭാരവാഹികളായ സജി പോള്‍, റവ. ഇ.എ. മോസസ്, റവ. മോനി ചെന്നിത്തല, ജോയി താനവേലില്‍, ഇന്ത്യാ പെന്തക്കോസ്ത് ദൈവസഭ
യുടെ നിധി ഭാരവാഹികളും സംസാരിച്ചു.

ഇന്ത്യാ പെന്തക്കോസ്ത് ദൈവസഭയുടെ പൊതുസ്ഥാപനമായ ഐപിസി തിയോളജിക്കല്‍ സെമിനാരിയില്‍ ഇന്ത്യയിലെ ഇരുപതു സംസ്ഥാനങ്ങളില്‍ നിന്നുള്ള 200ല്‍ പരം വിദ്യാര്‍ഥികള്‍ പഠനം
നടത്തിവരുന്നു.

വാര്‍ത്ത അയച്ചത്: രാജു ഏബ്രഹാം

ഐ.പി.സി. സെമിനാരി സഭയ്ക്ക് അഭിമാനം:- ഡോ.റ്റി. വല്‍സന്‍ ഏബ്രഹാം
പൊതു സമ്മേളനത്തില്‍ ഐപിസി ജനറല്‍ സെക്രട്ടറി പ്രസംഗിക്കുന്നു. വിശിഷ്ടാഥിതികള്‍ സമീപം.
ഐ.പി.സി. സെമിനാരി സഭയ്ക്ക് അഭിമാനം:- ഡോ.റ്റി. വല്‍സന്‍ ഏബ്രഹാം
എബനേസ്സര്‍ അപ്പാര്‍ട്ടുമെന്റിന്റെ ഉദ്ഘാടനം മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ നിര്‍വഹിക്കുന്നു.
ഐ.പി.സി. സെമിനാരി സഭയ്ക്ക് അഭിമാനം:- ഡോ.റ്റി. വല്‍സന്‍ ഏബ്രഹാം
മന്നാ ഹാളിന്റെ ഉദ്ഘാടനം ഡോ. വല്‍സന്‍ ഏബ്രഹാം നിര്‍വഹിക്കുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക