Image

ഇന്ത്യന്‍ ബോട്ടിനുനേരെ പെട്രോള്‍ ബോംബ് എറിഞ്ഞു

Published on 24 January, 2012
ഇന്ത്യന്‍ ബോട്ടിനുനേരെ പെട്രോള്‍ ബോംബ് എറിഞ്ഞു
രാമേശ്വരം: പാക് കടലിടുക്കില്‍ കച്ചത്തീവിനുസമീപം ശ്രീലങ്കന്‍ മത്സ്യത്തൊഴിലാളികള്‍ ഇന്ത്യന്‍ മത്സ്യബന്ധന ബോട്ടിനുനേരെ പെട്രോള്‍ ബോംബ് എറിഞ്ഞതായി ആരോപണം.

തമിഴ്‌നാട് സ്വദേശികളുടെ മത്സ്യബന്ധന ബോട്ട് കത്തിയമര്‍ന്നതായും ജീവനക്കാരെ രക്ഷിച്ചതായും മത്സ്യത്തൊഴിലാളികള്‍ അറിയിച്ചതായും പോലീസ് പറഞ്ഞു.

ശ്രീലങ്കന്‍ സമുദ്രാതിര്‍ത്തിയിലേക്ക് കടക്കരുതെന്ന് ലങ്കന്‍ നാവികസേന നിര്‍ദേശം നല്‍കിയതായും തൊഴിലാളികള്‍ പറഞ്ഞു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക