Image

സംസ്‌കാരസ്ഥലം സംബന്ധിച്ച് ആശയക്കുഴപ്പം

Published on 24 January, 2012
സംസ്‌കാരസ്ഥലം സംബന്ധിച്ച് ആശയക്കുഴപ്പം
തൃശൂര്‍: അന്തരിച്ച പ്രമുഖ സാസ്‌കാരികനായകന്‍ ഡോ.സുകുമാര്‍ അഴീക്കോടിന്റെ സംസ്‌കാരസ്ഥലം സംബന്ധിച്ച് ആശയക്കുഴപ്പം. അഴീക്കോടിനെ അദ്ദേഹത്തിന്റെ പ്രവര്‍ത്തനമണ്ഡലമായിരുന്ന തൃശൂരില്‍ തന്നെ സംസ്‌കരിക്കണമെന്ന് ഒരുവിഭാഗം എഴുത്തുകാരും സാഹിത്യഅക്കാദമി നേതൃത്വവും സുഹൃത്തുക്കളും ആവശ്യപ്പെടുമ്പോള്‍ കണ്ണൂരിലേക്ക് കൊണ്ടുപോകണമെന്നാണ് ബന്ധുക്കളുടെ ആഗ്രഹം. ഉചിതമായ തീരുമാനം മുഖ്യമന്ത്രിയെടുക്കണമെന്ന് എഴുത്തുകാരനായ ബാലചന്ദ്രന്‍ വടക്കേടത്ത് ആവശ്യപ്പെട്ടു. എന്നാല്‍ ബന്ധുക്കളുടെ ആഗ്രഹപ്രകാരം സംസ്‌കാരം നടക്കണമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പ്രതികരിച്ചിട്ടുണ്ട്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക