Image

ജയ്പൂര്‍ സാഹിത്യോത്സവം: സല്‍മാന്‍ റുഷ്ദി വീഡിയോ കോണ്‍ഫറന്‍സിലൂടെ പങ്കെടുക്കും

Published on 23 January, 2012
ജയ്പൂര്‍ സാഹിത്യോത്സവം: സല്‍മാന്‍ റുഷ്ദി വീഡിയോ കോണ്‍ഫറന്‍സിലൂടെ പങ്കെടുക്കും
ജയ്പൂര്‍: അധോലോകത്തിന്റെ വധഭീഷണിയെ തുടര്‍ന്ന് ജയ്പൂര്‍ സാഹിത്യോത്സവത്തില്‍ നിന്ന് വിട്ടുനിന്ന എഴുത്തുകാരന്‍ സല്‍മാന്‍ റുഷ്ദി വീഡിയോ കോണ്‍ഫറന്‍സ് വഴി പ്രതിനിധികളെ അഭിസംബോധന ചെയ്യും. ചൊവ്വാഴ്ച ഉച്ചയ്ക്ക് 3.45നായിരിക്കും റുഷ്ദി സാഹിത്യോല്‍സവത്തെ അഭിസംബോധന ചെയ്യുകയെന്നാണ് റിപ്പോര്‍ട്ട്.

അതേസമയം, റുഷ്ദിയുടെ 'സാത്താന്റെ വചനങ്ങള്‍' എന്ന വിവാദ പുസ്തകത്തെ കുറിച്ച് പരാമര്‍ശിക്കാതിരുന്നാല്‍ മാത്രമെ വീഡിയോ കോണ്‍ഫറന്‍സിംഗിന് അനുമതി നല്‍കൂവെന്ന് രാജസ്ഥാന്‍ ആഭ്യന്തര മന്ത്രി വ്യക്തമാക്കിയതായി ടെലിവിഷന്‍ ചാനലുകള്‍ റിപ്പോര്‍ട്ട് ചെയ്തു.

താന്‍ ഇന്ത്യയിലേക്ക് വരുന്നത് തടയാനാണ് തനിക്ക് വധഭീഷണിയുണെ്ടന്ന രാജസ്ഥാന്‍ പോലീസ് പ്രചരിപ്പിച്ചതെന്ന് റുഷ്ദി കഴിഞ്ഞ ദിവസം ട്വിറ്ററിലൂടെ വ്യക്തമാക്കിയിരുന്നു. എന്നാല്‍ വധഭീഷണി പോലീസ് കെട്ടിച്ചമച്ചതാണെന്ന റുഷ്ദിയുടെ ആരോപണം രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെഹലോട്ട് നിഷേധിക്കുകയും ചെയ്തു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക