Image

ടൊര്‍ണാഡോ (കവിത: ശശിധരന്‍ താഴാശേരില്‍, ഡാളസ്സ്)

Published on 20 January, 2016
ടൊര്‍ണാഡോ (കവിത: ശശിധരന്‍ താഴാശേരില്‍, ഡാളസ്സ്)
മലയാളമണ്ണിന്റെ
മണമുള്ളമക്കളെ

കടലേഴു കടന്നെത്തി
കടലാഴി കടഞ്ഞെത്തി
അമൃതിന്റെകുടമെത്തി
അഴകിന്റെഅരികെത്തി
മികവിന്റെ
അമരത്തിലെത്തി നില്ക്കും
മലയാളമണ്ണിന്റെ
മണമുള്ളമക്കളെ

അരുമയാം മനസ്സുകള്‍
അറിയാതെതേങ്ങുന്നു
മലയാളമണ്ണിന്റെ
മടിയിലെത്താന്‍

ടൊര്‍ണാഡോ
നിഷ്ഠുരച്ചുഴലികൊടുംകാറ്റ്
വരുമെന്നൊരറിയിപ്പ്
നിലക്കാതെ കേള്‍ക്കുമ്പോള്‍
അകവാള്‌വെട്ടുന്നു
മനമങ്ങുതേങ്ങുന്നു
അരുമയാംമക്കളെ
ഓര്‍ത്തിടുമ്പോള്‍

മികവിന്റെ
അമരത്തിലെത്തി നില്ക്കും
മലയാളമണ്ണിന്റെ
മണമുള്ളമക്കളേ
ജഗദീശനപ്പോഴും
തുണയായിരിക്കട്ടെ
കനിവോടനുഗ്രഹം
ചൊരിഞ്ഞിടട്ടെ...


ശശിധരന്‍ താഴാശേരില്‍
ഡാള­സ്സ്
ടൊര്‍ണാഡോ (കവിത: ശശിധരന്‍ താഴാശേരില്‍, ഡാളസ്സ്)
Join WhatsApp News
വിദ്യാധരൻ 2016-01-20 21:09:38
റ്റൊർനാഡോ വരുമെന്ന് 
കേൾക്കുന്ന മാത്രയിൽ 
സ്ഥലം വിട്ടു പോകണം 
അവിടെ നിന്നും 
പുതിയായെത്തുന്ന 
മലയാളി മക്കൾക്ക്‌ 
ഇതുകേട്ടാൽ കോട്ടും  
പുരികമാകെ .
കൊടുങ്കാറ്റും ചുഴലിയും
തൊടുകില്ല അവരെ എന്ന ഭാവം 
കരുതി വച്ചീടേണം
ഒരു പെട്ടി മുഴുവനും 
അത്യാവശ്യമായുള്ള 
സാധനങ്ങൾ 
വസ്ത്രങ്ങൾ മരുന്നുകൾ രേഖകൾ 
കൂടാതെ ഡോളറിൻ നാണയവും 
റ്റൊർനാഡോ അടുത്തെങ്ങാൻ 
എത്തിയെന്നാൽ 
കുഴിയാണ് നല്ലൊരു 
അഭയസ്ഥാനം 
മനം തേങ്ങി നില്ക്കാതെ,
അകവാള് വെട്ടാതെ,
റ്റൊർനാഡോ വരുമെന്ന് 
കേൾക്കുന്ന മാത്രയിൽ 
സ്ഥലം വിട്ടു പോകണം 
അവിടെ നിന്നും 
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക