ബെല്‍വുഡ്: പൗരസ്ത്യ കാതോലിക്കയും മലങ്കര മെത്രാപ്പോലീത്തയും, മലങ്കര സഭയുടെ
സൂര്യതേജസുമായി പ്രശോഭിച്ച ഭാഗ്യസ്മരണാര്‍ഹന്‍ പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമാ
മാത്യൂസ് ദ്വിതീയന്‍ ബാവാ തിരുമനസ്സിലെ പത്താം ഓര്‍മ്മപ്പെരുന്നാള്‍ ജനുവരി 30,31
(ശനി, ഞായര്‍) ദിവസങ്ങളില്‍ ബെല്‍വുഡ് സെന്റ് ഗ്രിഗോറിയോസ് ഓര്‍ത്തഡോക്‌സ്
കത്തീഡ്രലില്‍ ഭക്തിപുരസരം ആഘോഷിക്കുന്നു.
പെരുന്നാള്‍ ചടങ്ങുകള്‍ക്ക്
വികാരി ഫാ. ദാനിയേല്‍ ജോര്‍ജ് നേതൃത്വം നല്‍കും. ശനിയാഴ്ച വൈകിട്ട് 7 മണിക്ക്
സന്ധ്യാനമസ്കാരം, തുടര്‍ന്ന് അനുസ്മരണ സമ്മേളനം എന്നിവ നടക്കും. ഞായറാഴ്ച രാവിലെ 9
മണിക്ക് പ്രഭാത നമസ്കാരം, വിശുദ്ധ കുര്‍ബാന, ധൂപപ്രാര്‍ത്ഥന, കൈമുത്ത് എന്നിവയും
തുടര്‍ന്ന് നേര്‍ച്ച വിളമ്പോടെ പെരുന്നാള്‍ ചടങ്ങുകള്‍ സമാപിക്കും. എല്ലാ
വിശ്വാസികളുടേയും പ്രാര്‍ത്ഥനാപൂര്‍ണ്ണമായ സാന്നിധ്യം പ്രതീക്ഷിക്കുന്നു.
പെരുന്നാളിന്റെ വിജയകരമായ നടത്തിപ്പിനുവേണ്ടി ഫാ. ദാനിയേല്‍ ജോര്‍ജ്, ജോണ്‍
പി. ജോണ്‍ (ട്രസ്റ്റി), റീനാ വര്‍ക്കി (സെക്രട്ടറി), ജോര്‍ജ് ദാനിയേല്‍
(കണ്‍വീനര്‍) തുടങ്ങിയവരുടെ നേതൃത്വത്തില്‍ വിവിധ കമ്മിറ്റികള്‍
പ്രവര്‍ത്തിച്ചുവരുന്നു. കത്തീഡ്രല്‍ ന്യൂസിനുവേണ്ടി ജോര്‍ജ് വര്‍ഗീസ്
അറിയിച്ചതാണിത്.