ലക്നോ: ഉത്തര്‍പ്രദേശിലെ മൂന്നാംഘട്ട വോട്ടെടുപ്പ് ഫെബ്രുവരി 15ന് നടക്കും. ഇതു
സംബന്ധിച്ച വിജ്ഞാപനം തെരഞ്ഞെടുപ്പ് കമ്മീഷന് പുറപ്പെടുവിച്ചു.അലഹാബാദ്,
വാരാണസി, ഫരീദാബാദ്, വിന്ധ്യാഞ്ചല്‍ ഡിവിഷനുകളികളിലെ 56 മണ്ഡലങ്ങളിലാണ്
തെരഞ്ഞെടുപ്പ് നടക്കുക. നാമനിര്‍ദേശപത്രിക സമര്‍പ്പിക്കാനുള്ള അവസാന തീയതി ജനുവരി
28 ആണ്. 30ന് സൂക്ഷ്മപരിശോധന നടക്കും. പത്രിക പിന്‍വലിക്കാനുള്ള അവസാന തീയതി
ഫെബ്രുവരി ഒന്നിനാണ്.