Image

എന്തുപറ്റി ഈ നമിതയ്ക്ക്

Published on 12 January, 2016
എന്തുപറ്റി ഈ നമിതയ്ക്ക്
2011 ലാണ് നമിത പ്രമോദ് വെള്ളിത്തിരയില്‍ എത്തുന്നത്. രാജേഷ് പിള്ള സംവിധാനം ചെയ്ത ട്രാഫിക് എന്ന ചിത്രത്തില്‍ റിയ എന്ന കഥപാത്രത്തെ അവതരിപ്പിച്ചുക്കൊണ്ട്. അടി കപ്യാരേ കൂട്ടമണിയാണ് ഒടുവില്‍ നമിത അഭിനയിച്ച ചിത്രം. ഇപ്പോള്‍ നമിത സിനിമയില്‍ എത്തിയിട്ട് വര്‍ഷം ആറായി. നേരത്തെ ടെലിവിഷന്‍ സീരിയലുകളില്‍ ശ്രദ്ധേയമായ വേഷങ്ങള്‍ ചെയ്തുവെങ്കിലും സിനിമയില്‍ എത്തിയപ്പോള്‍ അങ്ങനെ നല്ല വേഷങ്ങളൊന്നും നമിതയെ തേടി എത്തിയില്ല.

നമിതയ്ക്ക് ശേഷം വന്ന പല നടിമാരും ഇപ്പോള്‍ വെള്ളിത്തിരയില്‍ തിളങ്ങുന്നുണ്ട്. എന്നാല്‍ നമിതയ്ക്ക് അതിനൊന്നും ഭാഗ്യമുണ്ടായിട്ടില്ല. അതിന് പറ്റിയ വേഷങ്ങള്‍ ഒന്നും നമിതയെ തേടി എത്തിയിട്ടുമില്ല. ഒരു പേരിന് ഒരു നായികയായി മാത്രം നമിത ഒതുങ്ങി പോകുകയായിരുന്നു. ഇങ്ങനെയൊക്കെ സംഭവിക്കുന്നത് താരം സിനിമയ്ക്ക് വേണ്ടത്ര പ്രാധാന്യം കൊടുക്കാത്താത് കൊണ്ടായിരിക്കുമോ? എന്നാല്‍ അതൊന്നുമല്ല, നമിത എന്ന നടിയുടെ പരിമിതികള്‍ വച്ചുക്കൊണ്ട് സംവിധായകര്‍ താരത്തിനെ ഒഴിവാക്കുന്നതാണെന്നും അടുത്തിടെ ചില ഓണ്‍ലൈന്‍ മാധ്യമങ്ങളില്‍ വാര്‍ത്തകള്‍ പുറത്ത് വന്നിരുന്നു. 
അരങ്ങേറ്റ ചിത്രം ട്രാഫിക് ആയിരുന്നുവെങ്കിലും നായികയായി എത്തുന്നത് സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്ത പുതിയ തീരങ്ങള്‍ എന്ന ചിത്രത്തിലൂടെയാണ്. ചിത്രത്തില്‍ നിവിന്‍ പോളിയുടെ നായിക വേഷമാണ് അവതരിപ്പിച്ചത്. സൗണ്ട് തോമ എന്ന ചിത്രത്തില്‍ ദിലീപിന്റെ നായികയായി അഭിനയിച്ചു.

പുള്ളി പുലിയും ആട്ടിന്‍ കുട്ടികളും എന്ന ചിത്രത്തില്‍ കുഞ്ചാക്കോ ബോബന്റെ നായികയായി എത്തി. ചിത്രത്തില്‍ ഒരു നര്‍ത്തകിയുടെ വേഷമാണ് നമിത അവതരിപ്പിച്ചത്.ലാല്‍ ജോസ് സംവിധാനം ചെയ്ത വിക്രമാദിത്യന്‍ എന്ന ചിത്രത്തില്‍ ദുല്‍ഖറിനൊപ്പം അഭിനയിച്ചു.അഭിനയിച്ച ചിത്രങ്ങളിലെല്ലാം ഒരു നായികയായി മാത്രം നമിത ഒതുങ്ങി നിന്നു. പ്രാധാന്യമുള്ള വേഷങ്ങളൊന്നും നമിതയെ തേടി എത്തിയിരുന്നില്ല.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക