Image

23 വര്‍ഷങ്ങള്‍ക്ക് ശേഷം ഫാസില്‍ വെളിപ്പെടുത്തി, നാഗവല്ലിക്ക് ശബ്ദം കൊടുത്തത് ഭാഗ്യലക്ഷ്മി അല്ല!!

Published on 10 January, 2016
23 വര്‍ഷങ്ങള്‍ക്ക് ശേഷം ഫാസില്‍ വെളിപ്പെടുത്തി, നാഗവല്ലിക്ക് ശബ്ദം കൊടുത്തത് ഭാഗ്യലക്ഷ്മി അല്ല!!
ഇന്നേക്ക് ദുര്‍ഗ്ഗാഷ്ടമി എന്ന് തുടങ്ങുന്ന മണിച്ചിത്രത്താഴ് എന്ന ചിത്രത്തിലെ ഡയലോഗ് ഡബ്ബ് ചെയ്തത് ഭാഗ്യ ലക്ഷ്മി അല്ലെന്ന് വെളിപ്പെടുത്തി സംവിധായകന്‍ ഫാസില്‍. ഒരു വാരികയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് ഫാസില്‍ 23 വര്‍ഷങ്ങള്‍ക്ക് ശേഷം ഈ സത്യം വെളിപ്പെടുത്തിയിരിക്കുന്നത്.

ചിത്രത്തില്‍ ശോഭനയ്ക്ക് ശബ്ദം നല്‍കിയത് ഭാഗ്യ ലക്ഷ്മിയാണ്. അതുകൊണ്ട് തന്നെ, നാഗവല്ലിയ്ക്കും ശബ്ദം നല്‍കിയത് ഭാഗ്യ ലക്ഷ്മി തന്നെയാവും എന്ന് പലരും തെറ്റിദ്ധരിച്ചു. എന്നാല്‍ ആ ശബ്ദത്തിനുടമ ദുര്‍ഗ്ഗ എന്ന തമിഴ് ഡബ്ബിങ് ആര്‍ട്ടിസ്റ്റാണ്.

ശോഭനയ്ക്ക് ദേശീയ  സംസ്ഥാന പുരസ്‌കാരം നേടിക്കൊടുത്ത കഥാപാത്രമാണ് നാഗവല്ലി. ആ കഥാപാത്രത്തിന്റെ വിജയത്തിന് ഡബ്ബിങ് വളരെ വലിയ പങ്ക് വഹിച്ചിട്ടുണ്ട്. ഭാഗ്യ ലക്ഷ്മിയാണ് നാഗവല്ലിക്ക് ശബ്ദം നല്‍കിയതെന്ന് 23 വര്‍ഷമായി ആസ്വാദകരും വിശ്വസിച്ചു.

ശോഭനയ്ക്ക് വേണ്ടി ശബ്ദം നല്‍കിയത് ഭാഗ്യ ലക്ഷ്മിയാണ്. നാഗവല്ലിയുടെ തമിഴ് ഡയലോഗും ആദ്യം ശബ്ദം മാറ്റി ഭാഗ്യലക്ഷ്മി തന്നെയാണ് ഡബ്ബ് ചെയ്തത്. പക്ഷെ പിന്നീട് ശേഖര്‍ സാറിനും കൂട്ടര്‍ക്കും മലയാളം, തമിഴ് ശബ്ദങ്ങള്‍ തമ്മില്‍ ചില ഇടങ്ങളില്‍ സാമ്യം തോന്നിച്ചു. അതുകൊണ്ട് തമിഴ് ഡബ്ബിങ് ആര്‍ട്ടിസ്റ്റ് ദുര്‍ഗ്ഗയാണ് നാഗവല്ലിയ്ക്ക് ശബ്ദം നല്‍കിയത്.

അന്നത് ഭാഗ്യ ലക്ഷ്മിയോട് പറയാന്‍ വിട്ടുപോയി. ഏറെ നാള്‍ ഭാഗ്യ ലക്ഷ്മിയും ധരിച്ചു വച്ചത് തമിഴിലെ ഡയലോഗും താന്‍ തന്നെയാണ് ഡബ്ബ് ചെയ്തത് എന്നാണ്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക