ന്യൂയോര്‍ക്ക്: 2015-ലെ ഫ്രണ്ട്സ് ഓഫ് തിരുവല്ലയുടെ കുടുംബസംഗമം
ലോംഗ്ഐലന്റിലുള്ള കൊട്ടിലിയോണ്‍ റെസ്റ്റോറന്റില്‍ ചേര്‍ന്നു.
ചടങ്ങുകളോടനുബന്ധിച്ച് ചേര്‍ന്ന ആലോചനാ യോഗത്തില്‍ ബോര്‍ഡ് ഓഫ് ട്രസ്റ്റി
ചെയര്മാന് വര്‍ഗീസ് രാജുവിന്റെ അധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ വച്ച് പുതിയ
പ്രസിഡന്റായി സക്കറിയാ കരുവേലി, സെക്രട്ടറിയായി ഫിലിപ്പ് മഠത്തില്‍, വൈസ്
പ്രസിഡന്റായി ജേക്കബ് ജോണ്‍, ട്രഷററായി ടി.വി. തോമസ്, ജോയിന്റ് ട്രഷററായി
സജി ഏബ്രഹാം, ജോയിന്റ് സെക്രട്ടറിയായി മോഹന്‍ തിരുവല്ല എന്നിവരെ
തെരഞ്ഞെടുത്തു.
പുതിയ പരിപാടികളുടെ നടത്തിപ്പിലേക്കായി മാത്യു
വര്‍ഗീസ് കുഞ്ഞ് മാലിയില്‍, വര്‍ഗീസ് ചുങ്കത്തില്‍, ഡോ. ജേക്കബ് തോമസ്, വര്‍ഗീസ്
ജോസഫ്, ജോര്‍ജ് ജോണ്‍, സി.കെ ചാക്കോ, ജയന് തിരുവല്ല, സരോജ വര്‍ഗീസ് എന്നിവര്‍
അടങ്ങുന്ന വിപുലമായ കമ്മിറ്റി രൂപീകരിച്ചു.
വരും വര്‍ഷങ്ങളില്‍
നാട്ടിലും അമേരിക്കയിലുമായി വിവിധ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍
നടത്തുന്നതിന് കമ്മിറ്റി തീരുമാനമെടുത്തു. ലോകമെമ്പാടുമുള്ള ഫ്രണ്ട്സ്
ഓഫ് തിരുവല്ലയുടെ പേരിലുള്ള എല്ലാ അസോസിയേഷനുകളുമായി യോജിച്ച്
പ്രവര്‍ത്തിക്കുന്നതിനുള്ള സാഹചര്യം ഒരുക്കുവാന്‍ തീരുമാനിച്ചു. അതിനായി
പുതിയ ബോര്‍ഡ് ഓഫ് ട്രസ്റ്റി ചെയര്മാന് ജേക്കബ് ഏബ്രഹാമിനെ
ചുമതലപ്പെടുത്തി.