Image

മുല്ലപ്പെരിയാര്‍ അണക്കെട്ട് ഭൂകമ്പ മേഖലയിലെന്ന് ഡാം ബ്രേക്ക് അനാലിസിസ് റിപ്പോര്‍ട്ട്

Published on 21 January, 2012
മുല്ലപ്പെരിയാര്‍ അണക്കെട്ട് ഭൂകമ്പ മേഖലയിലെന്ന് ഡാം ബ്രേക്ക് അനാലിസിസ് റിപ്പോര്‍ട്ട്
തിരുവനന്തപുരം: മുല്ലപ്പെരിയാര്‍ ഡാം തകര്‍ന്നാലുണ്ടാവുന്ന ഭവിഷ്യത്തുകളെക്കുറിച്ച് പഠിച്ച റൂര്‍ക്കി ഐ.ഐ.ടി സംഘം റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. 

ഡാം തകര്‍ന്നാല്‍ 26 മിനുട്ടിനുള്ളില്‍ വള്ളക്കടവില്‍ വെള്ളം കുത്തിയൊഴുകിയെത്തും. മണിക്കൂറില്‍ 42 കിലോമീറ്റര്‍വേഗത്തിലായിരിക്കും ജലപ്രവാഹമുണ്ടാകുക. 31 മിനുട്ടിനുള്ളില്‍ വണ്ടിപ്പെരിയാറിലും 128 മിനുട്ടിനുള്ളില്‍ ഇടുക്കി ഡാമിലും ജലപ്രവാഹമെത്തും. ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് പെട്ടന്ന് തന്നെ 20.5 മീറ്റര്‍ വരെ ഉയരാന്‍സാധ്യതയുണ്ടെന്നും ഡാം ബ്രേക്ക് അനാലിസിസ് റിപ്പോര്‍ട്ടില്‍ പരാമര്‍ശമുണ്ട്. 

മുല്ലപ്പെരിയാര്‍ ഡാമില്‍ 146 അടി ജലനിരപ്പുണ്ടെങ്കില്‍ ഇടുക്കിയിലെ ജലനിരപ്പ് 20.85 മീറ്റര്‍ വരെ അധികമായി ഉയരാം. ഐ.ഐ.ടി സംഘത്തിന്റെ രണ്ടാംഘട്ട റിപ്പോര്‍ട്ട് മേയ് മാസത്തില്‍ സമര്‍പ്പിക്കും. 

മുല്ലപ്പെരിയാര്‍ അണക്കെട്ട് മൂന്നാം വിഭാഗത്തില്‍ പെടുന്ന ഭൂകമ്പ മേഖലയിലാണ് സ്ഥിതിചെയ്യുന്നത്. തീവ്രവത 6.5 രേഖപ്പെടുത്തുന്ന ഭൂചനമുണ്ടാകുന്ന പ്രദേശങ്ങളാണ് മൂന്നാം വിഭാഗത്തില്‍ ഉള്‍പ്പെടുക. 48 മണിക്കൂറിനുള്ളില്‍ 65 സെന്റീമീറ്ററില്‍ കൂടുതല്‍ മഴ പെയ്യുന്നത് പോലും ഡാമിന് ഭീഷണിയുണ്ടാക്കുന്നുണ്ടെന്നും റിപ്പോര്‍ട്ടില്‍ പരാമര്‍ശമുള്ളതായി മന്ത്രി പി.ജെ. ജോസഫ് വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക