Image

വി.എസിന്റെ മകനെതിരേ വിജിലന്‍സ്‌ അന്വേഷണം

Published on 16 June, 2011
വി.എസിന്റെ മകനെതിരേ വിജിലന്‍സ്‌ അന്വേഷണം
തിരുവനന്തപുരം: മുന്‍ മുഖ്യമന്ത്രി വി.എസ്‌. അച്യുതാനന്ദന്റെ മകന്‍ വി.എ.അരുണ്‍കുമാറിനെതിരെ വിജിലന്‍സ്‌ അന്വേഷണത്തിന്‌ സര്‍ക്കാര്‍ ഉത്തരവിട്ടു. സര്‍ക്കാര്‍ ജോലിയിലിരിക്കുമ്പോള്‍ വിദേശ യാത്രകള്‍ നടത്തി, അനധികൃതമായി ഉദ്യോഗക്കയറ്റം നേടി എന്നിവയാണ്‌ പ്രധാന പരാതികള്‍. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പ്രതിപക്ഷ നേതാവായിരുന്നപ്പോള്‍ അരുണ്‍കുമാറിനെതിരെ നല്‍കിയ പരാതി അന്നത്തെ മുഖ്യമന്ത്രി വി.എസ്‌.അച്യുതാനന്ദന്‍ ലോകായുക്തയ്‌ക്ക്‌ കൈമാറിയിരുന്നു. ഈ പരാതിയാണ്‌ വിജിലന്‍സിന്റെ അന്വേഷണ പരിധിയില്‍ വരുന്നത്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക