Image

ആദ്യ സിനിമയില്‍ പറ്റിയ തെറ്റ്, കലിംഗ ശശി പറയുന്നു

Published on 08 January, 2016
ആദ്യ സിനിമയില്‍ പറ്റിയ തെറ്റ്, കലിംഗ ശശി പറയുന്നു

സൂപ്പര്‍ താരങ്ങളെ പോലും മറികടന്നായിരുന്നു കലിംഗ ശശി എന്ന നടന്റെ മുന്നേറ്റം. എന്നാല്‍ ശശി എന്ന നടന്‍ എങ്ങനെ കലിംഗ ശശി ആയതെന്ന ചോദ്യമാണ് പലര്‍ക്കിടയിലും ഉള്ളത്. ശശി തന്നെ അക്കാര്യം വ്യക്തമാക്കുന്നു. ആദ്യ സിനിമയില്‍ പറ്റിയ തെറ്റാണ് അതെന്ന് കലിംഗ ശശി പറയുന്നു. കോഴിക്കോട് കലിംഗ തീയറ്റേഴ്‌സില്‍ അഭിനയിച്ചതാണ് അദ്ദേഹത്തിനു ഇങ്ങനെയൊരു പേരു വരാന്‍ കാരണമെന്നായിരുന്നു ആദ്യം കേട്ട വിവരം.

എന്നാല്‍, താന്‍ കോഴിക്കോട് കലിംഗ തീയറ്റേഴ്‌സില്‍ അഭിനയിച്ചിട്ടില്ലെന്നാണ് താരം പറയുന്നത്. ആ നാടക സമിതിയുമായി തനിക്ക് യാതൊരു ബന്ധവുമില്ലെന്നും ശശി പറഞ്ഞു. ശശി എന്ന പേര് മോശമായതു കൊണ്ടാണോ പേര് മാറ്റിയതെന്ന് ചിലര്‍ ചോദിക്കുന്നു. പാലേരിമാണിക്യത്തില്‍ അഭിനയിക്കുമ്പോഴാണ് പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ് ശശി എന്ന പേരിന്റെ മുന്നില്‍ കലിംഗ ചേര്‍ക്കുന്നത്.
മോണകാട്ടി ചിരിച്ച് മലയാളികളെ ചിരിപ്പിച്ച കലിംഗ ശശി ഹോളിവുഡില്‍ വരെ അഭിനയിച്ചു. മലയാളത്തിലെ സൂപ്പര്‍സ്റ്റാറുകള്‍ വാങ്ങുന്നതിലും കൂടുതല്‍ പ്രതിഫലം കൈപ്പറ്റുന്ന ആളാണ് ശശി. കലിംഗ ശശി എന്ന പേര് തന്നെയാണ് തന്റെ ഐശ്വര്യമെന്നും താരം പറയുകയുണ്ടായി.

ആദ്യ സിനിമയില്‍ പറ്റിയ തെറ്റ് പിന്നീട് അനുഗ്രഹമാകുകയായിരുന്നു. പേര് മാറ്റാന്‍ പിന്നീട് തോന്നിയിട്ടില്ലെന്നും കലിംഗ ശശി പറയുന്നു. രഞ്ജിത്തിന്റെ പാലേരിമാണിക്യത്തിലൂടെ മലയാള ചലച്ചിത്ര ലോകത്തിന് കിട്ടിയ മുത്താണ് കലിംഗ ശശി. കേരള കഫേ എന്ന ചിത്രത്തിലും ചെറിയ വേഷത്തില്‍ അഭിനയിച്ചിരുന്നു. പിന്നീട് ശശിയെ തേടി അവസരങ്ങള്‍ ഒഴുകിയെത്തുകയായിരുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക