ലിവര്‍പൂള്‍: പ്രവാസി കേരള കോണ്‍ഗ്രസ് ലിവര്‍പൂള്‍ യൂണിറ്റിന് വര്‍ണാഭമായ
തുടക്കം. ലിവര്‍പൂള്‍ ക്രിസ്റ്റല്‍ കമ്യൂണിറ്റി സെന്ററില്‍ നടന്ന ചടങ്ങില്‍ പുതിയ
യൂണിറ്റിന് തിരിതെളിഞ്ഞു.
പാര്‍ട്ടി ലീഡര്‍ കെ.എം. മാണി, പി.ജെ. ജോസഫ്,
പി.സി. ജോര്‍ജ്, മോന്‍സ് ജോസഫ് തുടങ്ങിയവര്‍ വീഡിയോ കോണ്‍ഫറന്‍സിലൂടെ
യൂണിറ്റിന് ആശംസകള്‍ നേര്‍ന്നു. ലിവര്‍പൂളില്‍നിന്നും പരിസര പ്രദേശങ്ങളില്‍നിന്നും
നിരവധി ആളുകള്‍ പങ്കെടുത്ത യോഗത്തില്‍ പുതിയ ഭാരവാഹികളെയും
തെരഞ്ഞെടുത്തു.
പുതിയ ഭാരവാഹികളായി ജോമി തോമസ് (പ്രസിഡന്റ്), ബിനോയി
ജോര്‍ജ് (സെക്രട്ടറി), ജോര്‍ജ് ജോസഫ് തോട്ടുകടവില്‍ (ട്രഷറര്‍) എന്നിവരെയും
നാഷണല്‍ കമ്മറ്റി അംഗങ്ങളായി തോമസ് ജോണ്‍ വാരിക്കാട്ട്, ജോര്‍ജ് കൊറ്റത്തില്‍
എന്നിവരെയും തെരഞ്ഞെടുത്തു.
മുല്ലപ്പെരിയാര്‍ പ്രശ്‌നത്തില്‍ പാര്‍ട്ടി
നിലപാടുകള്‍ക്ക് യൂണിറ്റ് എല്ലാ പിന്തുണയും രേഖപ്പെടുത്തി. ഉദ്‌ഘാടന പരിപാടിയില്‍
പങ്കെടുക്കാനെത്തിയ ഏവര്‍ക്കും ഭാരവാഹികള്‍ നന്ദി പറഞ്ഞു.