Image

കേരളത്തില്‍ മുസ്‌ലിം വേട്ടയുണ്ടാകില്ല: ഹൈദരലി ശിഹാബ് തങ്ങള്

Published on 21 January, 2012
കേരളത്തില്‍ മുസ്‌ലിം വേട്ടയുണ്ടാകില്ല: ഹൈദരലി ശിഹാബ് തങ്ങള്
മലപ്പുറം: കേരളത്തില്‍ മുസ്‌ലിം വേട്ടയുണ്ടാകുമെന്ന് ആരും കരുതേണ്ടെന്ന് മുസ്‌ലീം ലീഗ് സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍. അതിന് ലീഗ് ആരെയും അനുവദിക്കില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.

സാമുദായിക ഐക്യത്തിന് പോറലേല്‍പിക്കുന്ന പ്രചാരണം നടത്തുന്ന മാധ്യമങ്ങള്‍ അതില്‍ നിന്ന് പിന്തിരിയണമെന്ന് ഒരു പ്രസ്താവനയില്‍ അദ്ദേഹം ആവശ്യപ്പെട്ടു. ഈമെയില്‍ വിവാദമുള്‍പ്പെടെയുള്ള കാര്യം ചര്‍ച്ച ചെയ്യാന്‍ രാവിലെ പാണക്കാട് ചേര്‍ന്ന ലീഗ് നേതൃയോഗത്തിന് ശേഷമാണ് ഹൈദരലി ശിഹാബ് തങ്ങള്‍ പ്രസ്താവനയിറക്കിയത്.

പ്രചാരണം നേടാനും ലാഭമുണ്ടാക്കാനുമുള്ള ശ്രമത്തിനിടയില്‍ മാധ്യമ ധര്‍മം ആരും മറക്കരുത്. തീവ്രവാദവും രാജ്യദ്രോഹവും ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് അവരുടേതായ രീതികളുണ്ടെന്ന് പ്രസ്താവനയില്‍ അദ്ദേഹം വിശദീകരിക്കുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക