Image

ലോക്‌പാല്‍ ബില്‍: ഹസ്സാരെ വീണ്ടും നിരാഹാരത്തിന്‌

Published on 16 June, 2011
ലോക്‌പാല്‍ ബില്‍: ഹസ്സാരെ വീണ്ടും നിരാഹാരത്തിന്‌
ന്യൂഡല്‍ഹി: ലോക്‌പാല്‍ ബില്‍ തയാറാക്കുന്നതില്‍ നിന്നും സര്‍ക്കാര്‍ പിന്നോക്കംപോയെന്ന്‌ ആരോപിച്ച്‌ ഗാന്ധിയന്‍ അണ്ണാ ഹസ്സാരെ വീണ്ടും നിരാഹാര സമരത്തിന്‌. ഇന്നലെ കരട്‌ ബില്‍ തയാറാക്കുന്നതിന്‌ ചേര്‍ന്ന യോഗം തീരുമാനമാകാതെ പിരിഞ്ഞിരുന്നു. വരുന്ന ഓഗസ്റ്റ്‌ 16 മുതല്‍ നിരാഹാര സമരം നടത്താനാണ്‌ ഹസ്സാരെയുടെ തീരുമാനം. കമ്മിറ്റിയിലെ പൗരസമൂഹ പ്രതിനിധികള്‍ പ്രധാനമന്ത്രിയെ ബില്ലിന്റെ പരിധിയില്‍ കൊണ്ടുവരണമെന്ന്‌ വാദിക്കുമ്പോള്‍ സര്‍ക്കാര്‍ ഇതിനെ എതിര്‍ക്കുകയാണ്‌. ബുധനാഴ്‌ച നടന്ന കമ്മിറ്റിയോഗം വെറും നാടകം ആയിരുന്നുവെന്നാണ്‌ ഹസ്സാരെയും പൗരപ്രമുഖരും ആരോപിക്കുന്നത്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക