Image

സ്വര്‍ണവില പവന് 120 രൂപ വര്‍ധിച്ചു

Published on 21 January, 2012
സ്വര്‍ണവില പവന് 120 രൂപ വര്‍ധിച്ചു
കൊച്ചി: സ്വര്‍ണ വിലയില്‍ വര്‍ധന. പവന് 120 രൂപ വര്‍ധിച്ച് 20,600 രൂപയായി. ഗ്രാമിന് 15 രൂപ ഉയര്‍ന്നു. 2,575 രൂപയാണ് ഇന്നത്തെ വില.

തിങ്കളാഴ്ച 20,680 രൂപയായിരുന്ന സ്വര്‍ണവില ചൊവ്വാഴ്ച 40 രൂപയും ബുധനാഴ്ച 120 രൂപയും വ്യാഴാഴ്ച 40 രൂപയും കുറഞ്ഞ് 20,480 രൂപയിലേക്ക് ഇടിഞ്ഞിരുന്നു. വെള്ളിയാഴ്ച വില മാറ്റമില്ലാതെ തുടരുകയായിരുന്നു. ആ നിലയില്‍ നിന്നാണ് ശനിയാഴ്ച 120 രൂപ വര്‍ധിച്ചിരിക്കുന്നത്.

അന്താരാഷ്ട്ര വിപണിയില്‍ വില ട്രോയ് ഔണ്‍സിന് (31.1 ഗ്രാം) 10.30 ഡോളര്‍ വര്‍ധിച്ചിട്ടുണ്ട്. 1,667 ഡോളറാണ് ഇപ്പോഴത്തെ വില.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക