Image

ദുല്‍ഖറിനെ നായകനാക്കാന്‍ ഭയപ്പെട്ടിരുന്നു: ചാര്‍ലിയുടെ നിര്‍മ്മാതാവ് മനസ്സുതുറക്കുന്നു.

Published on 31 December, 2015
ദുല്‍ഖറിനെ നായകനാക്കാന്‍ ഭയപ്പെട്ടിരുന്നു: ചാര്‍ലിയുടെ നിര്‍മ്മാതാവ്  മനസ്സുതുറക്കുന്നു.


ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ചിത്രമാണ് ചാര്‍ലി. ചാര്‍ലിയുടെ ചിത്രീകരണം മുതല്‍ ചിത്രത്തെ കുറിച്ചുള്ള പല വിവരങ്ങളും അണിയറപ്രവര്‍ത്തകര്‍ രഹസ്യമായി വച്ചു. അതുക്കൊണ്ട് ചിത്രത്തിന് മേലുള്ള ആരാധകരുടെ പ്രതീക്ഷയും വലുതായിരുന്നു. ചാര്‍ലിയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങിയപ്പോള്‍ ദുല്‍ഖറിന്റെ ഇതുവരെ കണ്ടിട്ടില്ലാത്ത ലുക്കായിരുന്നു ഏറെ ആകര്‍ഷണം.

എന്നാല്‍ ചിത്രത്തിന് തുടക്കം മുതല്‍ പ്രേക്ഷകരുടെ പ്രതീക്ഷ കണ്ടപ്പോള്‍ ശരിയ്ക്കും പേടി തോന്നിയെന്ന് നിര്‍മ്മാതവ് ജോജു ജോര്‍ജ് പറയുന്നു. ദുല്‍ഖറിന്റെ പതിവ് ചിത്രങ്ങളിലെ മസാലകള്‍ ഒന്നും ചാര്‍ലിയില്‍ ഉണ്ടായിരുന്നില്ല. അതുക്കൊണ്ട് പ്രേക്ഷകര്‍ എങ്ങനെ പ്രതികരിക്കുമെന്ന് അറിയില്ലായിരുന്നു. പക്ഷേ ചാര്‍ലി തിയേറ്ററില്‍ എത്തിയപ്പോള്‍ പ്രതീക്ഷിച്ചതിനേക്കാള്‍ വിജയമായതില്‍ സന്തോഷമുണ്ട. ജോജു പറയുന്നു.

സിനിമയുടെ കഥ കേള്‍ക്കുമ്പോള്‍ ആദ്യം എനിക്ക് ഒന്നും മനസിലായില്ല. എന്നാല്‍ ചിത്രം തിയേറ്ററില്‍ നിന്ന് കണ്ട് കഴിഞ്ഞപ്പോള്‍ സന്തോഷത്തോടെ കൈ അടിക്കുകയായിരുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക