Image

ഹൗസ്‌ബോട്ടില്‍നിന്ന് കായലില്‍ വീണു ഡോക്ടര്‍ മരിച്ചു

Published on 20 January, 2012
ഹൗസ്‌ബോട്ടില്‍നിന്ന് കായലില്‍ വീണു ഡോക്ടര്‍ മരിച്ചു
കുട്ടനാട്: ഹൗസ്‌ബോട്ടില്‍നിന്ന് കായലില്‍ വീണു ഡോക്ടര്‍ മരിച്ചു. മലപ്പുറം കോട്ടയ്ക്കല്‍ അല്‍മാസ് ആശുപത്രിയിലെ ഡോക്ടറും കോട്ടയ്ക്കല്‍ചങ്കുവെട്ടി ദേവികൃപയില്‍ രാജന്റെ മകനുമായ പ്രശാന്ത് (43) ആണ് മരിച്ചത്. 

ഇന്നലെ ഉച്ചകഴിഞ്ഞ് 1.15ന് മാര്‍ത്താണ്ഡം കായലിലായിരുന്നു അപകടം. രാവിലെ 11ന് ആലപ്പുഴയില്‍ നിന്നും തിരിച്ച സംഘം മാര്‍ത്താണ്ഡം കായലിലെത്തി കായല്‍ കാഴ്ചകള്‍ ആസ്വദിക്കുന്നതിനിടെ ഡോക്ടര്‍ കാല്‍വഴുതി വീഴുകയായിരുന്നു. സംഭവം അറിഞ്ഞു ആലപ്പുഴയില്‍ നിന്നെത്തിയ ഫയര്‍ഫോഴ്‌സും കായലിലെ മത്സ്യത്തൊഴിലാളികളും ചേര്‍ന്ന് നടത്തിയ തെരച്ചിലിനൊടുവില്‍ മൃതദേഹം കരയ്‌ക്കെടുക്കുകയായിരുന്നു. ഭാര്യ സുനിത, മക്കള്‍ റോഷന്‍, ദേവിക.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക