Image

ജോയ്ക്കും ബോയ്ക്കും മുഷിപ്പന്‍ പരസ്യം വേണ്ടേ വേണ്ട

Published on 30 December, 2015
ജോയ്ക്കും ബോയ്ക്കും മുഷിപ്പന്‍ പരസ്യം വേണ്ടേ വേണ്ട
തിയേറ്ററില്‍ സിനിമ കാണാന്‍ ചെന്നാല്‍ പ്രേക്ഷകര്‍ കൂക്കുവിളിയോടെ സ്വീകരിക്കുന്ന പരസ്യമാണ് 'ഈ നഗരത്തിനെന്തു പറ്റി? ചിലയിടത്തു ചാരം, ചിലയിടത്തു പുക..' എന്നത്. ആഘോഷത്തിന്റെ മൂഡു തന്നെ കളയുന്ന ഇത്തരം പരസ്യങ്ങള്‍ പ്രേക്ഷകര്‍ക്ക് പലപ്പോഴും അസഹ്യമാവാറുണ്ട് താനും.

എന്നാല്‍ പുകവലിക്കെതിരേയുള്ള ബോധവല്‍ക്കരണത്തിന്റെ ഭാഗമായി ഇത്തരം പരസ്യങ്ങള്‍ നിര്‍ബന്ധമായും സിനിമയ്ക്കു മുമ്പ് കാണിക്കണമെന്നാണ് സെന്‍സര്‍ ബോര്‍ഡ് പറയുന്നത്. എന്നാല്‍ മഞ്ജു വാര്യര്‍-മാസ്റ്റര്‍ സനൂപ് അഭിനയിച്ച ജോ ആന്‍ഡ് ദി ബോയ് എന്ന ചിത്രത്തിനു മുമ്പ് ഈ പരസ്യം കാണിക്കുന്നില്ല. കാരണം പുകവലിയോ മദ്യപാനമോ ലഹരി ഉപയോഗത്തിനുള്ള രംഗങ്ങളോ സംഭാഷണങ്ങളോ ഒന്നും തന്നെ ഈ ചിത്രത്തിലില്ല എന്നതു തന്നെ. സെന്‍സര്‍ ബോര്‍ഡിനോട് പ്രത്യേകം അഭ്യര്‍ത്ഥിച്ചതിനാലും അനുമതി തേടിയതുകൊണ്ടുമാണ് ഈ പരസ്യം നീക്കം ചെയ്യാന്‍ സാധിച്ചത്. അപൂര്‍വങ്ങളില്‍ അപൂര്‍വമായി മാത്രമേ സെന്‍സര്‍ ബോര്‍ഡ് ഇത്തരം ഇളവുകള്‍ നല്‍കാറുള്ളൂ. 
ജോയ്ക്കും ബോയ്ക്കും മുഷിപ്പന്‍ പരസ്യം വേണ്ടേ വേണ്ട
ജോയ്ക്കും ബോയ്ക്കും മുഷിപ്പന്‍ പരസ്യം വേണ്ടേ വേണ്ട
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക