Image

തെരഞ്ഞെടുപ്പിനുശേഷം ഉമാ ഭാരതി അപ്രത്യക്ഷയാകുമെന്ന് രാഹുല്‍

Published on 20 January, 2012
തെരഞ്ഞെടുപ്പിനുശേഷം ഉമാ ഭാരതി അപ്രത്യക്ഷയാകുമെന്ന് രാഹുല്‍
ലക്‌നോ:ഉത്തര്‍പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ എഐസിസി ജനറല്‍ സെക്രട്ടറി രാഹുല്‍ ഗാന്ധിയും ബിജെപി നേതാവ് ഉമാഭാരതിയുമായുള്ള വാക്‌പോര് മുറുകുന്നു. അന്യദേശക്കാരിയായ ഉമാഭാരതി നിയമസഭാ തെരഞ്ഞെടുപ്പിന് ശേഷം അപ്രത്യക്ഷയാകുമെന്ന് രാഹുല്‍ ഇന്നും ആവര്‍ത്തിച്ചു. സംസ്ഥാനത്തെ കര്‍ഷകര്‍ കടക്കെണിമൂലം ആത്മഹത്യ ചെയ്തപ്പോള്‍ ഉമാഭാരതി എവിടെയായിരുന്നുവെന്ന് ചോദിച്ച രാഹുല്‍ മധ്യപ്രദേശില്‍ പരാജയപ്പെട്ടശേഷമാണ് അവര്‍ ഉത്തര്‍പ്രദേശില്‍ എത്തിയിരിക്കുന്നതെന്നും പറഞ്ഞു.

മധ്യപ്രദേശ് സ്വദേശിനിയായ ഉമ യുപി നിയമസഭയിലേക്കു മല്‍സരിക്കുന്നതിനെതിരെ രാഹുല്‍ കഴിഞ്ഞ ദിവസം നടത്തിയ പരാമര്‍ശം വിവാദമായിരുന്നു. രാഹുലിന്റെ മാതാവ് സോണിയാ ഗാന്ധി ഇറ്റലിക്കാരിയായിട്ടും ഇന്ത്യയില്‍ സ്വീകരിക്കപ്പെട്ടുവെന്നും ഇന്ത്യക്കാരിയായ തനിക്ക് ഏതു സംസ്ഥാനത്തും മല്‍സരിക്കാന്‍ അര്‍ഹതയുണെ്ടന്നുമായിരുന്നു രാഹുലിന്റെ പരാമര്‍ശത്തോട് ഉമാ ഭാരതിയുടെ പ്രതികരണം. 

രാഹുല്‍ ആലോചിച്ചു വേണം സംസാരിക്കാനെന്നും ഉമ ഉപദേശിച്ചിരുന്നു. ഇതിനിടെയാണ് ഉമാഭാരതിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി രാഹുല്‍ വീണ്ടും രംഗത്തെത്തിയത്.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക