Image

ജനനത്തീയതി വിവാദം: വിമുക്ത ഭടന്‍മാരുടെ ഹര്‍ജി തള്ളി

Published on 20 January, 2012
ജനനത്തീയതി വിവാദം: വിമുക്ത ഭടന്‍മാരുടെ ഹര്‍ജി തള്ളി
ന്യൂഡല്‍ഹി: ജനനത്തീയതി തര്‍ക്കത്തില്‍ വിവാദത്തിലായ കരസേനാ മേധാവി വി.കെ.സിങിന്റെ ജനനത്തീയതി 1951 മെയ് 10 ആയിത്തന്നെ സ്ഥാപിച്ചുകിട്ടണമെന്ന് ആവശ്യപ്പെട്ട് വിമുക്ത ഭടന്‍മാരുടെ സംഘടനയായ ഗ്രനേഡിയേഴ്‌സ് അസോസിയേഷന്‍ സമര്‍പ്പിച്ച പൊതുതാല്‍പര്യ ഹര്‍ജി സുപ്രീംകോടതി തള്ളി.

ഹര്‍ജി നിയമപരമായി നിലനില്‍ക്കുന്നതല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ചീഫ് ജസ്റ്റിസ് എസ്.എച്ച്. കപാഡിയ അധ്യക്ഷനായ ബഞ്ച് ഹര്‍ജി തള്ളുകയാണെന്ന് അറിയിച്ചത്. ഇത് പൂര്‍ണ്ണമായും സര്‍വീസ് സംബന്ധിച്ച വിഷയമാണ്. മറ്റൊരു ഹര്‍ജി ഈ വിഷയത്തില്‍ പരിഗണിക്കാനാവില്ല-എസ്.എച്ച്.കപാഡിയ വ്യക്തമാക്കി.

അതേസമയം ഇതേ ആവശ്യം ഉന്നയിച്ച് ജനറള്‍ വി.കെ.സിങ് നല്‍കിയ ഹര്‍ജി കോടതിയുടെ പരിഗണനയിലാണ്. ജനനത്തീയതി 1950 മെയ് 10 ആണെന്നാണ് പ്രതിരോധ മന്ത്രാലയത്തിന്റെ രേഖകളിലുള്ളത്. ഇതിനെതിരെയാണ് സിങ് സുപ്രീംകോടതിയെ സമീപിച്ചത്. അതേസമയം വിവാദം ഖേദകരമാണെന്നും വിഷയം ഈ രീതിയില്‍ പൊതുസമൂഹത്തില്‍ ചര്‍ച്ച ചെയ്യപ്പെടാന്‍ പാടില്ലായിരുന്നുവെന്നും പ്രതിരോധമന്ത്രി എ.കെ.ആന്റണി പറഞ്ഞു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക