Image

കെ.ജി.ബാലകൃഷ്ണനെതിരെ പ്രശാന്ത് ഭൂഷന്റെ ഹര്‍ജി

Published on 20 January, 2012
കെ.ജി.ബാലകൃഷ്ണനെതിരെ പ്രശാന്ത് ഭൂഷന്റെ ഹര്‍ജി
ന്യൂഡല്‍ഹി: സുപ്രീംകോടതി മുന്‍ ചീഫ് ജസ്റ്റിസ് കെ.ജി.ബാലകൃഷ്ണനെതിരെ പ്രമുഖ അഭിഭാഷകന്‍ പ്രശാന്ത് ഭൂഷന്‍ സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കി. അനധികൃത സ്വത്ത് സമ്പാദനം സംബന്ധിച്ച് ജസ്റ്റിസ് കെ.ജി.ബാലകൃഷ്ണനെതിരെ ആരോപണമുയര്‍ന്ന പശ്ചാത്തലത്തിലാണ് ഹര്‍ജി.

കെ.ജി.ബാലകൃഷ്ണന്‍ പുറപ്പെടുവിച്ചിട്ടുള്ള കോര്‍പ്പറേറ്റ് വ്യവസായ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട കോടതി വിധികള്‍ പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ടാണ് പ്രശാന്ത് ഭൂഷന്‍ ഹര്‍ജി നല്‍കിയത്.

അനധികൃത സ്വത്ത് സമ്പാദനം സംബന്ധിച്ച് അന്വേഷിക്കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. കെ.ജി.ബാലകൃഷ്ണന്റെ മരുമകന്‍ ശ്രീനിജന്‍, സഹോദരന്‍ ഭാസ്‌കരന്‍ എന്നിവരുടെ സ്വത്തിനെക്കുറിച്ചുള്ള രേഖകളും വാര്‍ത്തകളുടെ പകര്‍പ്പും ഹര്‍ജിയ്‌ക്കൊപ്പം സമര്‍പ്പിച്ചിട്ടുണ്ട്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക