Image

അഫ്ഗാനില്‍ കോപ്റ്റര്‍ തകര്‍ന്ന് ആറ് മരണം

Published on 20 January, 2012
അഫ്ഗാനില്‍ കോപ്റ്റര്‍ തകര്‍ന്ന് ആറ് മരണം
കാബൂള്‍: അഫ്ഗാനിസ്താനില്‍ നാറ്റോ ഹെലികോപ്റ്റര്‍ തകര്‍ന്ന് ആറ് സൈനികര്‍ മരിച്ചു. അപകടകാരണം അറിവായിട്ടില്ലെന്നും അധികൃതര്‍ അറിയിച്ചു.

തീവ്രവാദി സാന്നിധ്യം ഇല്ലാത്ത സ്ഥലത്തുവെച്ചാണ് ഹെലികോപ്റ്റര്‍ തകര്‍ന്നതെന്ന് അന്താരാഷ്ട്ര സുരക്ഷാ സഹായസേനയുടെ വക്താവ് വാര്‍ത്താ ഏജന്‍സികളെ അറിയിച്ചു.

അപകടം നടന്ന സ്ഥലത്തെക്കുറിച്ചോ മരിച്ചവരെക്കുറിച്ചോ ഒരുവിവരവും അധികൃതര്‍ പുറത്തുവിട്ടിട്ടില്ല.

വ്യാഴാഴ്ച കാണ്ഡഹാര്‍ വിമാനത്താവളത്തിന്റെ ഗേറ്റിനുസമീപമുണ്ടായ ചാവേര്‍ സ്‌ഫോടനത്തില്‍ ഏഴ് നാട്ടുകാര്‍ കൊല്ലപ്പെട്ടിരുന്നു. വിദേശ സൈനികര്‍ തമ്പടിച്ചിരുന്നതാണ് വിമാനത്താവളത്തിനുനേരെ ചാവേര്‍ ആക്രമണം നടത്താന്‍ ഇടയാക്കിയെന്നും അധികൃതര്‍ അറിയിച്ചിരുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക