Image

കോതമംഗലം മുന്‍ എം.എല്‍.എ എം.ഐ മാര്‍ക്കോസ് അന്തരിച്ചു

Published on 20 January, 2012
കോതമംഗലം മുന്‍ എം.എല്‍.എ എം.ഐ മാര്‍ക്കോസ് അന്തരിച്ചു
കോതമംഗലം: കോതമംഗലം മുന്‍ എംഎല്‍എ പിണ്ടിമന മാലില്‍ എം.ഐ മര്‍ക്കോസ് (90) അന്തരിച്ചു. രാവിലെ 7.30നായിരുന്നു അന്ത്യം. 1970 മുതല്‍ 1976 വരെ കോതമംഗലം എംഎല്‍എയായിരുന്നു. 1947 മുതല്‍ ഇന്ത്യ നാഷണല്‍ കോണ്‍ഗ്രസിന്റെ സജീവപ്രവര്‍ത്തകനായിരുന്നു.

1964 ല്‍ പിണ്ടിമന പഞ്ചായത്ത് രൂപീകരണത്തിന് നേതൃത്വം നല്‍കുകയും ചെയ്തു. 16 വര്‍ഷം പിണ്ടിമന പഞ്ചായത്ത് പ്രസിഡന്റായും സേവനം അനുഷ്ഠിച്ചിട്ടുണ്ട്. 1970 ല്‍ അച്യുതമേനോന്‍ മന്ത്രി സഭയില്‍ കോതമംഗലത്ത് നിന്നുള്ള കേരളാ കോണ്‍ഗ്രസ് എംഎല്‍എ ആയിരുന്നു. കെ.പി.സി.സി മെമ്പര്‍ ബി.ഡി.സി മെമ്പര്‍, എം.എ കോളജ് അസോസിയേഷന്‍ ഗവേണിംഗ് ബോര്‍ഡ് മെമ്പര്‍, എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗം എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. അത്താണി യുപി സ്‌കൂളില്‍ ദീര്‍ഘകാലമായി മാനേജരാണ്.

നാളെ രാവിലെ 8.30 മുതല്‍ 10 വരെ പണ്ടിമന പഞ്ചായത്ത് അങ്കണത്തില്‍ മൃതദേഹം പൊതുദര്‍ശനത്തിന് വയ്ക്കും. പിണ്ടിമന സെന്റ് ജോണ്‍സ് പള്ളിയിലാണ് സംസ്‌കാരം. രാവിലെ 11 മണിയോടെ സംസ്‌കാര ശുശ്രൂഷകള്‍ ആരംഭിക്കും. ഭാര്യ: പരേതയായ അന്നമ്മ ഐരൂര്‍പ്പാടം പെരുങ്ങാട് കുടുംബാംഗം. മക്കള്‍ :സൂസി, ശാന്ത, മോളി, എം.എ ഐസക്ക് (റിട്ട. മാനേജര്‍ സൗത്ത് ഇന്ത്യന്‍ ബാങ്ക്), ഷാബു (മഹേന്ദ്ര ആന്റ് മഹേന്ദ്ര നാസിക്) മരുമക്കള്‍: ടി.എം ഐസക്, അനില, രേണു, പരേതരായ ജോര്‍ജ് എബ്രാഹം, വി.പി ജോര്‍ജ്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക