Image

മുല്ലശ്ശേരിയില്‍ ആര്‍.എസ്.എസ്. പ്രവര്‍ത്തകന്‍ കുത്തേറ്റുമരിച്ചു

Published on 20 January, 2012
മുല്ലശ്ശേരിയില്‍ ആര്‍.എസ്.എസ്. പ്രവര്‍ത്തകന്‍ കുത്തേറ്റുമരിച്ചു
തൃശൂര്‍: പാവറട്ടിയ്ക്കടുത്ത് മുല്ലശ്ശേരിയില്‍ ആര്‍.എസ്.എസ്. പ്രവര്‍ത്തകന്‍ കുത്തേറ്റുമരിച്ചു. മുല്ലശ്ശേരി സ്വദേശി ഷാരോണ്‍ (24) ആണ് മരിച്ചത്. സി.പി.എം. പ്രവര്‍ത്തകരുമായുണ്ടായ വാക്കേറ്റത്തെ തുടര്‍ന്നാണ് ഷാരോണിന് കുത്തേറ്റത്. ആര്‍.എസ്.എസിന്റെ കാര്യവാഹക് ആണ് ഷാരോണ്‍. കുത്തേറ്റയുടനെ തൃശൂരിലെ സ്വകാര്യ ആസ്പത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിന് ശേഷം വീട്ടിലേക്ക് കൊണ്ടുപോകും.

സ്ഥലത്ത് കനത്ത പോലീസ് കാവല്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. മൂന്ന് കൊല്ലം മുമ്പ് മുല്ലശ്ശേരിയില്‍ രാഷ്ട്രീയസംഘര്‍ഷത്തെ തുടര്‍ന്ന് കുത്തേറ്റ് മരിച്ച മുജീബ് റഹ്മാന്റെ രക്തസാക്ഷിദിനമാണ് ഇന്ന്. ഇതിനായി രാത്രിയില്‍ കൊടി തോരണങ്ങള്‍ അടക്കമുള്ള സജ്ജീകരണങ്ങള്‍ ഒരുക്കുന്നതിനിടെയാണ് ബി.ജെ.പി. പ്രവര്‍ത്തകരുമായി വാക്കേറ്റമുണ്ടായത്. തുടര്‍ന്ന് കുത്തേല്‍ക്കുകയായിരുന്നു. ഷാരോണ്‍ കൊല്ലപ്പെട്ട സാഹചര്യത്തില്‍ രക്തസാക്ഷി ദിനാചരണത്തിന് പോലീസ് അനുമതി നല്‍കുമോ എന്ന് വ്യക്തമല്ല.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക