Image

സുരേഷ്‌ കല്‍മാഡി ജയില്‍മോചിതനായി

Published on 19 January, 2012
സുരേഷ്‌ കല്‍മാഡി ജയില്‍മോചിതനായി
ന്യൂഡല്‍ഹി: ഡല്‍ഹി ഹൈക്കോടതിയില്‍ നിന്നും ജാമ്യം ലഭിച്ചതിനെ തുടര്‍ന്ന്‌ കോമണ്‍വെല്‍ത്ത്‌ ഗെയിംസ്‌ അഴിമതിക്കേസില്‍ സുരേഷ്‌ കല്‍മാഡി ജയില്‍മോചിതനായി. തീഹാര്‍ ജയിലില്‍ നിന്ന്‌ ഇന്ന്‌ രാവിലെയാണ്‌ കല്‍മാഡിക്ക്‌ ഡല്‍ഹി ഹൈക്കോടതി ജാമ്യം അനുവദിച്ചത്‌. അഞ്ച്‌ ലക്ഷം രൂപയുടെ ബോണ്ടിലാണ്‌ ജാമ്യം ലഭിച്ചത്‌.

ഗെയിംസിന്റെ സംഘാടക സമിതി ചെയര്‍മാനായിരുന്ന കല്‍മാഡിയെക്കൂടാതെ കേസില്‍ അറസ്റ്റിലായ ഒളിമ്പിക്‌ കമ്മറ്റി ഡയറക്‌ടര്‍ ജനറല്‍ വി.കെ. വര്‍മയ്‌ക്കും ജാമ്യം അനുവദിച്ചിരുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക