സാബു ചുണ്ടക്കാട്ടില്‍Published on 19 January, 2012
ചെല്‍ട്ടന്‍ഹാം: കുതിരപന്തയത്തില്‍ പേരു കേട്ടതും ബ്രിട്ടീഷുകാര്‍ ജീവിക്കാന്‍
ഏറ്റവും ഇഷ്ടപ്പെടുന്നതും പ്രകൃതിരമണീയവുമായ ഗ്ലോസ്റ്റര്‍ഷയറിലെ ചെറുപട്ടണമായ
ചെല്‍ട്ടന്‍ഹാമിലെ റിഥം ഓഫ് ചെല്‍ട്ടണ്‍ഹാം എന്ന ഗ്രൂപ്പ് മലയാളികളുടെ ഇടയില്‍
തരംഗമാകുന്നു
2009ല്‍ ചെണ്ടമേള ഗ്രൂപ്പുമായി ആരംഭിച്ച റിഥം ഓഫ്
ചെല്‍ട്ടന്‍ഹാം ഇന്ന് നിരവധി കലാകായിക മേഖലകളില്‍ തങ്ങളുടെ പ്രാവീണ്യം തെളിയിച്ച്
യുകെ മലയാളികളുടെ മനസില്‍ ഇടംനേടിയിരിക്കുന്നു.
കാലിക് പ്രാധാന്യമുള്ള
വിഷയങ്ങള്‍ എടുത്ത് തങ്ങളുടേതായ ശൈലിയില്‍ ഏറ്റവും ഭംഗിയായി അവതരിപ്പിക്കുന്ന
എന്നതാണ് ഇവരെ മറ്റുള്ളവരില്‍നിന്നും വ്യത്യസ്തമാക്കുന്നത്.
എല്ലാ
വര്‍ഷവും ക്രിസ്മസിനും ഓണത്തിനും വ്യത്യസ്തമായ എന്തെങ്കിലും പരിപാടികളുമായി റിഥം
ഓഫ് ചെല്‍ട്ടന്‍ഹാം മുന്നോട്ടുവരാറുണ്ട്. ക്രിസ്മസിന് സന്തോഷ് പണ്ഡിറ്റിനെ
കേന്ദ്ര കഥാപാത്രമാക്കി കഥയും തിരക്കഥയും റിക്കാര്‍ഡിംഗും എഡിറ്റിംഗും നടത്തി
അവതരിപ്പിച്ച കോമഡി സ്കിറ്റ് പ്രേക്ഷകരുടെ പ്രശംസ പിടിച്ചു പറ്റിയിരുന്നു.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല