Image

തകര്‍ന്ന ഇറ്റാലിയന്‍ കപ്പലിലെ ആദ്യ ഇന്ത്യന്‍ സംഘം ഡല്‍ഹിയിലെത്തി

Published on 19 January, 2012
തകര്‍ന്ന ഇറ്റാലിയന്‍ കപ്പലിലെ ആദ്യ ഇന്ത്യന്‍ സംഘം ഡല്‍ഹിയിലെത്തി
ന്യൂഡല്‍ഹി: മെഡിറ്ററേനിയന്‍ കടലില്‍ പാറക്കെട്ടില്‍ ഇടിച്ചുതകര്‍ന്ന ഇറ്റാലിയന്‍ കപ്പലിലെ ആദ്യ ഇന്ത്യന്‍ സംഘം ഡല്‍ഹിയിലെത്തി. പതിനഞ്ചുപേരാണ്‌ എമിറേറ്റ്‌സ്‌ വിമാനത്തില്‍ ഡല്‍ഹിയില്‍ എത്തിയത്‌. കപ്പലില്‍ ഉണ്ടായിരുന്ന 203 ഇന്ത്യക്കാരില്‍ ഒരു യാത്രക്കാരനും ബാക്കിയുള്ളവര്‍ കപ്പല്‍ ജോലിക്കാരനുമായിരുന്നു. അപകടത്തില്‍ ഒരാളെ കാണാതായി. മടങ്ങിയെത്തുന്നവരെ സഹായിക്കാനായി ഡല്‍ഹി, മുംബൈ, കോല്‍ക്കത്ത, ചെന്നൈ, ഹൈദരാബാദ്‌ വിമാനത്താവളങ്ങളില്‍ ഹെല്‍പ്‌ ഡെസ്‌ക്‌ പ്രവര്‍ത്തിക്കുന്നു. 4200 യാത്രക്കാരുമായി മുങ്ങിയ കപ്പല്‍ അപകടത്തില്‍ 12 ഓളം പേര്‍ മരിച്ചതായാണ്‌ റിപ്പോര്‍ട്ട്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക