Image

മുസ് ലിം വിരുദ്ധ പ്രസ്താവനയില്‍ ഉറച്ചു നില്‍ക്കുന്നതായി ഡൊണള്‍ഡ് ട്രമ്പ്

Published on 09 December, 2015
മുസ് ലിം വിരുദ്ധ പ്രസ്താവനയില്‍ ഉറച്ചു നില്‍ക്കുന്നതായി  ഡൊണള്‍ഡ് ട്രമ്പ്
ന്യൂയോര്‍ക്ക്: മുസ് ലിം വിരുദ്ധ പ്രസ്താവനയില്‍ ഉറച്ചുനില്‍ക്കുന്നതായി റിപബ്ലിക്കന്‍ പ്രസിഡന്റ് സ്ഥാനാര്‍ഥി ഡൊണള്‍ഡ് ട്രമ്പ്. തീവ്രവാദം നേരിടാനുള്ള താല്‍ക്കാലിക പരിഹാരമാണിതെന്ന് ട്രമ്പ് എം.എസ്.എന്‍.ബി.സിക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. താന്‍ പറഞ്ഞത് അമേരിക്കയില്‍ ഇപ്പോഴുള്ള മുസ് ലിംകളെ കുറിച്ചല്ലെന്നും പുറത്തു നിന്ന് വരുന്നവരെ കുറിച്ചാണെന്നും ട്രമ്പ്  പറഞ്ഞു.

മുസ് ലിംകള്‍ക്ക് അമേരിക്കയിലേക്ക് പ്രവേശം അനുവദിക്കരുതെന്നായിരുന്നു ട്രമ്പിന്റെ വിവാദ പരാമര്‍ശം.

രണ്ടാം ലോക മഹാ യുദ്ധ കാലത്ത് ആയിരകണക്കിന് ജപ്പാന്‍, ജര്‍മന്‍, ഇറ്റാലിയന്‍ കുടിയേറ്റക്കാരെ മാറ്റിനിര്‍ത്തി 'ശത്രുവിന്റെ സഹായികള്‍' എന്ന് മുദ്രകുത്തിയത് ട്രമ്പ് എടുത്തുപറഞ്ഞു.

തീവ്രവാദ ഭീഷണി കാരണം പാരീസിലേയും ലണ്ടനിലേയും ചില ഭാഗങ്ങളില്‍ പൊലീസിനു പോലും പ്രവര്‍ത്തിക്കാനാവുന്നില്ലെന്ന് ട്രമ്പ് പറഞ്ഞു. 
Join WhatsApp News
thampan22 2015-12-09 07:39:53
Malayalee leaders have no comments on this.  That is not good.
Mohan Parakovil 2015-12-09 09:06:23
കഴുത്തിനു മീതെ തല വേണ്ടെന്ന് ആര്ക്കെങ്കിലും  തോന്നുമോ !
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക