Image

മലയാളി അസോസിയേഷന്‍ ഓഫ് സെന്‍ട്രല്‍ ഫ്‌ളോറിഡയ്ക്ക് പുതിയ സാരഥികള്‍ ,കിഷോര്‍ വട്ടപറമ്പില്‍ പ്രസിഡന്റ്

ജോസ്‌മോന്‍ തത്തംകുളം Published on 19 January, 2012
മലയാളി അസോസിയേഷന്‍ ഓഫ് സെന്‍ട്രല്‍ ഫ്‌ളോറിഡയ്ക്ക് പുതിയ സാരഥികള്‍ ,കിഷോര്‍ വട്ടപറമ്പില്‍ പ്രസിഡന്റ്
റ്റാമ്പാ: മലയാളി അസോസിയേഷന്‍ ഓഫ് സെന്‍ട്രല്‍ ഫ്‌ളോറിഡയുടെ 2011 ലെ വൈസ് പ്രസിഡന്റും 2012 പ്രസിഡന്റ് ഇലക്റ്റുമായ കിഷോര്‍ വട്ടപറമ്പിലിന്റെ അദ്ധ്യക്ഷതയില്‍ റ്റാമ്പായിലുള്ള മയൂരി റസ്റ്റോറന്റില്‍ വച്ചു നടന്ന ബോര്‍ഡ് ഓഫ് ഡയറക്ടറ്റേഴ്‌സിന്റെ യോഗത്തില്‍ വച്ച് 2012 ലെ മറ്റു ഭാരവാഹികളെ തിരഞ്ഞെടുക്കുകയുണ്ടായി. സല്‍മോന്‍ തൈക്കൂട്ടത്തില്‍ (പ്രസിഡന്റ് ഇലക്റ്റ് 2013), ബ്ലെസ്സന്‍ മണ്ണില്‍ (സെക്രട്ടറി), ഷീലാകുട്ടി(ട്രഷറര്‍ ), ബാബു കുളങ്ങര (ജോയിന്റ് ട്രഷറര്‍ ) എന്നിവരെയാണ് തെരഞ്ഞെടുത്തത്.

അബു സാം, ട്രീസാ തെക്കനാട്ട്, വിന്‍സന്റ് മാധവത്ത്, ജോസ് കുന്നത്ത്, ജോബി കളപുരയില്‍ , സണ്ണി വാലേച്ചിറയില്‍ എന്നിവരാണ് മറ്റ് കമ്മിറ്റി അംഗങ്ങള്‍ . സണ്ണി മറ്റമന എക്‌സ് ഓഫിഷിയോ ആയിരിക്കും.
റ്റാമ്പായിലും പരിസരത്തും അധിവസിക്കുന്ന മലയാളികളുടെ സാംസ്‌കാരിക സംഘടനയായ സെന്‍ട്രല്‍ ഫ്‌ളോറിഡ മലയാളി അസോസിയേഷന്‍ കഴിഞ്ഞ 21 വര്‍ഷം കൊണ്ട് വളര്‍ന്ന് ഇന്ന് നോര്‍ത്ത് അമേരിക്കയിലെ മുന്‍നിര മലയാളി അസോസിയേഷനുകളില്‍ ഒന്നായി തീര്‍ന്നിരിക്കുന്നുവെന്നും, അതിന്റെ സാരഥിയാവാന്‍ സാധിച്ചതില്‍ സന്തോഷമുണ്ടെന്നും, ഈ വര്‍ഷത്തെ ഭരണസമിതി റ്റാമ്പായിലെ മലയാളികളുടെ കലാപരവും, കായികപരവും, ആരോഗ്യപരവുമായ കാര്യങ്ങള്‍ക്ക് മുന്‍തൂക്കം നല്‍കും എന്നും പ്രസിഡന്റ് കിഷോര്‍ വട്ടപറമ്പില്‍ അറിയിച്ചു.

ജനുവരി 22-ാം തീയതി റ്റാമ്പായില ഇന്ത്യന്‍ കള്‍ച്ചറല്‍ സെന്ററില്‍ വച്ച് ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ അസോസിയേഷന്‍(FIA) യുടെ നേതൃത്വത്തില്‍ നടക്കുന്ന റിപ്പബ്‌ളിക്ക് ഡെ ആഘോഷങ്ങളില്‍ റ്റാമ്പായിലെ എല്ലാ മലയാളികളും പങ്കെടത്ത് അതൊരു വന്‍ വിജയമാക്കി തീര്‍ക്കുവാന്‍ കിഷോര്‍ വട്ടപ്പറമ്പില്‍ അഭ്യര്‍ത്ഥിച്ചു.
മലയാളി അസോസിയേഷന്‍ ഓഫ് സെന്‍ട്രല്‍ ഫ്‌ളോറിഡയ്ക്ക് പുതിയ സാരഥികള്‍ ,കിഷോര്‍ വട്ടപറമ്പില്‍ പ്രസിഡന്റ്
കിഷോര്‍ വട്ടപറമ്പില്‍ , സല്‍മോന്‍ തൈക്കൂട്ടത്തില്‍ ,ബ്ലെസ്സന്‍ മണ്ണില്‍ , ഷീലാകുട്ടി, ബാബു കുളങ്ങര, സണ്ണി മറ്റമന
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക