Image

സോഷ്യല്‍ സൈറ്റുകള്‍ക്കെതിരെയുള്ള കേസ് മാറ്റിവെച്ചു

Published on 19 January, 2012
സോഷ്യല്‍ സൈറ്റുകള്‍ക്കെതിരെയുള്ള കേസ് മാറ്റിവെച്ചു
ന്യൂഡല്‍ഹി: ഉള്ളടക്കനിയന്ത്രണവുമായി ബന്ധപ്പെട്ട് സോഷ്യല്‍ നെറ്റ് വര്‍ക്കിങ് സൈറ്റുകള്‍ക്കെതിരെയുള്ള കേസ് ഫെബ്രുവരി രണ്ടിന് പരിഗണിക്കാനായി മാറ്റിവെച്ചു.

ഗൂഗിള്‍, മൈക്രോസോഫ്റ്റ്, യാഹൂ ഇന്ത്യ തുടങ്ങിയ സോഷ്യല്‍ നെറ്റ് വര്‍ക്കിങ് സൈറ്റുകള്‍ക്കെതിരെ നിയമനടപടി സ്വീകരിക്കാന്‍ കഴിഞ്ഞ ദിവസം കേന്ദ്രസര്‍ക്കാര്‍ അനുമതി നല്‍കിയിരുന്നു.

ഇതിന്റെ പിന്നാലെ ആക്ഷേപാര്‍ഹമായ ഉള്ളടക്കം പ്രസിദ്ധപ്പെടുത്തിയതിന്റെ പേരില്‍ ഈ കമ്പനികള്‍ക്ക് ഡല്‍ഹി ഹൈക്കോടതി സമന്‍സും അയച്ചിരുന്നു.

വിവിധവിഭാഗങ്ങള്‍ക്കിടയില്‍ ശത്രുത വളര്‍ത്തല്‍, സംഘര്‍ഷം സൃഷ്ടിക്കാന്‍ ഉദ്ദേശിച്ചുള്ള പ്രവൃത്തികള്‍ തുടങ്ങിയ കുറ്റങ്ങളുടെ പേരിലാണ് കമ്പനി അധികൃതര്‍ക്കെതിരെ പ്രോസിക്യൂഷന്‍ നടപടിക്ക് കേന്ദ്രം അനുമതി നല്‍കിയത്. 21 കമ്പനികള്‍ക്ക് നിയമനടപടി നേരിടേണ്ടിവരും.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക