Image

റെയില്‍വേക്കും കാറ്റാടി വൈദ്യുതി

Published on 19 January, 2012
റെയില്‍വേക്കും കാറ്റാടി വൈദ്യുതി
രാമേശ്വരം: റെയില്‍വേസ്റ്റേഷന്‍ പ്രവര്‍ത്തിപ്പിക്കാന്‍ ആവശ്യമായ വൈദ്യുതി കാറ്റില്‍ നിന്നും ഉല്‍പാദിപ്പിക്കാന്‍ റെയില്‍വേ പദ്ധതി തുടങ്ങി.

പ്രാദേശിക റെയില്‍വേസ്റ്റേഷനാവശ്യമായ വൈദ്യുതി പൂര്‍ണമായും ഉല്‍പാദിപ്പിക്കാന്‍ സാധിക്കുന്ന കാറ്റാടിയന്ത്രം രാമേശ്വരത്ത് പ്രവര്‍ത്തനം തുടങ്ങി. ദക്ഷിണ റെയില്‍വേ ജനറല്‍ മാനേജര്‍ ദീപക് കിഷന്‍ കാറ്റാടിയന്ത്രം ഉദ്ഘാടനം ചെയ്തു.

3.1 ലക്ഷം രൂപ ചെലവില്‍ നിര്‍മ്മിച്ച കാറ്റാടിയന്ത്രത്തിന്റെ ഉല്‍പാദനക്ഷമത 850 വാട്ടാണ്. ധനുഷ്‌കോടിയിലേക്കുള്ള തീവണ്ടി സര്‍വ്വീസിനായി മണ്ണിന്റെ പരിശോധനയും കടല്‍ജലനിരപ്പിന്റെ പഠനവും നടത്തുന്നുണ്ടെന്നും ദീപക് കിഷന്‍ വെളിപ്പെടുത്തി.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക